ചാലാംപാടം ഉപതിരഞ്ഞെടുപ്പ് : എൽ.ഡി.എഫ് സ്ഥാനാർത്ഥി അഖിൽ രാജിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ വാർഡ് 18, ചാലാംപാടം ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഖിൽ രാജിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.ഐ(എം)ജില്ലാ സെക്രട്ടറി എം.എം.വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. അഴിമതിയും, ധൂർത്തും, കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ ഇരിങ്ങാലക്കുട നഗരസഭയിലെ യു.ഡി.എഫ് ഭരണത്തിന് ഒരുമാറ്റംവരാൻ ചാലാംപാടം വാർഡിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയുടെ വിജയം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ്സ്(എം)ജില്ലാ സെക്രട്ടറി ടി.കെ.വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു .

കെ.കെ.രാമചന്ദ്രൻ എം.എൽ.എ, കേരള കോൺഗ്രസ്സ്(എം) ജില്ലാ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, സി.പി.ഐ(എം)ഏരിയാ സെക്രട്ടറി വി.എ.മനോജ്കുമാർ, ഉല്ലാസ് കളക്കാട്ട്, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.മണി, എൽ.ജെ.ഡി നേതാവ് പോളി കുറ്റിക്കാടൻ, കേരള കോൺഗ്രസ്സ് (എസ്)മണ്ഡലം പ്രസിഡണ്ട് രാജു പാലത്തിങ്കൽ, മുനിസിപ്പൽ കൗൺസിലർ അഡ്വ.കെ.ആർ.വിജയ, ഡോ.കെ.പി.ജോർജ്, കെ.എം.അജിത്കുമാർ, കെ.എസ്.പ്രസാദ് , സ്ഥാനാർത്ഥി അഖിൽരാജ് ആൻറണി കൂനമ്മാവ് എന്നിവർ സംസാരിച്ചു. റോബിൻ കാളിയങ്കര (പ്രസിഡണ്ട്), ഡോ.കെ.പി.ജോർജ്ജ് (സെക്രട്ടറി) എന്നിവർ ഭാരവാഹികളായി. 101 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ കൺവെൻഷൻ തീരുമാനിച്ചു.

Leave a comment

Top