ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്‍റെ ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് അവാർഡ് പത്മശ്രീ കലാമണ്ഡലം ഗോപിയാശാന്

ഇരിങ്ങാലക്കുട : കഥകളി അരങ്ങിലെ നിത്യവിസ്മയമായ കലാമണ്ഡലം ഗോപിയാശാൻ ഈ കേരളീയ കലാരൂപത്തിനു നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ച് നവംബർ 23-ന് ഇരിങ്ങാലക്കുട ടൗൺ കോപ്പറേറ്റീവ് ബാങ്കിന്‍റെ ഓഡിറ്റോറിയത്തിൽ വൈകിട്ട് 7:30ന് റോട്ടറി വൊക്കേഷണൽ എക്‌സെലൻസ് അവാർഡ് നൽകി ആദരിക്കുന്നു. എല്ലാവർഷവും സമൂഹത്തിലെ വിഭിന്ന മേഖലകളിലുള്ള വിശിഷ്ട വ്യക്തികളെ തിരഞ്ഞെടുത്ത് നല്കുന്ന അവാർഡ് ആണ് ഇതെന്ന് ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ് പ്രസിഡന്റ് യു. മധുസൂദനൻ അറിയിച്ചു.

ഈ വർഷത്തെ വൊക്കേഷണൽ എക്‌സെലൻസ് അവാർഡ് നൽകുന്നത് റോട്ടറി ഡിസ്ട്രിക്ട് ഗവർണ്ണർ റൊട്ടേറിയൻ രാജശേഖർ ശ്രീനിവാസൻ ആയിരിക്കും. റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടർ മേജർ ജനറൽ പി. വിവേകാനന്ദൻ, അസിസ്ററന്റ് ഗവർണർ ഡേവിസ് പറമ്പി, വൊക്കേഷണൽ ഡയറക്ടർ ടി. പി. സെബാസ്ററ്യൻ എന്നിവരെ കൂടാതെ റോട്ടറി അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും മററു ക്ഷണിക്കപ്പെട്ട അതിഥികളും ഈ ചടങ്ങിൽ പങ്കെടുക്കുമെന്നും മധുസൂദനൻ സൂചിപ്പിച്ചു.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top