
ഇരിങ്ങാലക്കുട : എസ്.എൻ.ഡി.പി യോഗം മുകുന്ദപുരം യൂണിയൻ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന വിവാഹപൂർവ്വ കൗൺസിലിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം നിർവ്വഹിച്ചു. യോഗം ഡയറക്ടർ സി.കെ യുധിമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. യൂണിയന് കൗണ്‍സിലര്‍മാര്‍ ,വി ആര് പ്രഭാകരന് , ടി ബി ശിവദാസ് , ബിജോയ് നെയ്യിപറമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിയൻ സെക്രട്ടറി കെ.കെ ചന്ദ്രൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ സുബ്രഹ്മണ്യന് നന്ദിയും പറഞ്ഞു.
Leave a comment