പൊറത്തിശ്ശേരിയിൽ ഇ-ശ്രം റജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

പൊറത്തിശ്ശേരി : അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ‘ഇ-ശ്രം’ പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്നതിനായി സി.ഐ.ടി.യു പൊറത്തിശ്ശേരി മേഖലാ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പ് സംഘടിപ്പിച്ചു.

മാപ്രാണം എ.കെ.ജി മന്ദിരത്തിൽ സംഘടിപ്പിച്ച ക്യാമ്പ് സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗവും,അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി രൂപീകരിച്ചിട്ടുള്ള ക്ഷേമബോർഡ് മെമ്പറുമായ രജിത വിജീഷ് ഉദ്ഘാടനം ചെയ്തു. കൺവീനർ എം.ബി. രാജുമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വി.കെ. ബൈജു, കെ.കെ. ദാസൻ, പി.കെ. സുരേഷ് എന്നിവർ സംസാരിച്ചു.
അക്ഷയ സംരംഭകരായ ഗ്ലാന്റോ, ജോസ്ബിൻ, ജോണു എന്നിവർ റജിസ്ട്രേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഇ-ശ്രം പോർട്ടലിൽ റജിസ്റ്റർ ചെയ്ത മുഴുവൻ തൊഴിലാളികൾക്കും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നൽകും. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്ന മുഴുവൻ തൊഴിലാളികൾക്കും ഭാവിയിൽ വിവിധ ക്ഷേമ പദ്ധതി ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിന് ‘ഇ-ശ്രം’ റജിസ്ടേഷൻ കേന്ദ്രസർക്കാർ നിർബ്ബന്ധമാക്കിയിട്ടുണ്ട്.

Leave a comment

Top