ഹെഡ് മാസ്റ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യഭ്യാസ ജില്ലയിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സ്കൂളുകളെയും ആദരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല ഹെഡ് മാസ്റ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യഭ്യാസ ജില്ലയിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും 100% വിജയം കരസ്ഥമാക്കിയ സ്കൂളുകളേയും അനുമോദിച്ചു. അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന അനുമോദന ചടങ്ങിൽ ഡി.ഇ.ഓ എൻ.ഡി.സുരേഷ് ഉപഹാരം നൽകി. എച്ച്.എം ഫോറം കൺവീനർ ആൻസൻ ഡൊമിനിക് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എ.സി. സുരേഷ്, പി.ടി.എ.പ്രസിഡണ്ട് ടി.കെ.ശശി, പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ്, ഹെഡ് മാസ്റ്റർ മെ ജോ പോൾ, സ്റ്റാഫ് സെക്രട്ടറി എൻ.എൻ. രാമൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a comment

Top