ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ പി.എസ്.സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം (6 വർഷ കോഴ്സ്) മദ്ദളം (4 വർഷ കോഴ്സ് ) ചുട്ടി (3 വർഷ കോഴ്സ്) എന്നി വിഷയങ്ങളിൽ ഡിപ്ലോമ കോഴ്‌സുകളിലേക്കും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മേല്പറഞ്ഞ വിഷയങ്ങളിൽ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അതാത് വിഷയങ്ങളിൽ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകളിലേക്കും ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നു. ഏഴാം സ്റ്റാൻഡേർഡ് പാസ് ആണ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് നിയോശ്ചയിരിക്കുന്ന ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് മുൻഗണന നൽകുന്നതാണ്.

പരിശീലനവും ഭക്ഷണം ഒഴികയുള്ള താമസ സൗകര്യവും സൗജന്യമാണ്. അംഗീകൃത നിബന്ധനകൾക്ക് വിധേയമായി പ്രതിമാസം 1500 രൂപ സ്റ്റൈപെൻഡിനു അർഹതയുണ്ടായിരിക്കും. കഥകളി വേഷം വിദ്യാർത്ഥികൾക്ക് സ്റ്റൈപെൻഡിനു പുറമെ സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കും. പ്രാഥമിക വിദ്യാഭ്യാസത്തിനു സൗകര്യം നൽകുന്നതാണ്. താല്പര്യമുള്ളവർ രക്ഷിതാവിന്റെ സമ്മത പത്രവും ഫോൺ നമ്പറടങ്ങുന്ന അപേക്ഷയും വെള്ള കടലാസ്സിൽ സ്വന്തം മേൽവിലാസം എഴുതിയ 5 രൂപ സ്റ്റാമ്പൊട്ടിച്ച കവറടക്കം നവംബർ 20 ന് മുൻപ് കലാനിലയം ഓഫീസിൽ ലഭിക്കത്തക്കവിധം സെക്രട്ടറി, ഉണ്ണായിവാര്യർ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top