ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച ‘കൂഴങ്ങൾ’ (Pebbles) സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2022 ലെ ഓസ്കാർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ തമിഴ് ചിത്രം ‘കൂഴങ്ങൾ’ (Pebbles) ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 19 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ വൈകീട്ട് 6.30 ന് സ്ക്രീൻ ചെയ്യുന്നു.

നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടിയ ചിത്രം, വീടുവിട്ടിറങ്ങിയ അമ്മയെ തിരികെ കൊണ്ടു വരാനുള്ള ഒരു കുട്ടിയുടെയും അവൻ്റെ മദ്യപാനിയായ അച്ഛൻ്റെയും യാത്രയാണ് പറയുന്നത്. നവാഗതനായ വിനോദ് രാജ് സംവിധാനം ചെയ്ത ചിത്രത്തിൻ്റെ സമയം 73 മിനിറ്റ്.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top