അന്നദാനത്തിന്‍റെ 15 -ാം വാർഷികത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സേവാഭാരതി പുതിയ ബ്രോഷർ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നടക്കുന്ന അന്നദാനത്തിന്‍റെ 15 -ാംവാർഷികത്തോടനുബന്ധിച്ച് സേവാഭാരതി പുറത്തിറക്കുന്ന ബ്രോഷർ പ്രകാശനം കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി നിർവഹിച്ചു.

കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപത്തെ സേവാഭാരതി ഓഫീസിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട സേവാഭാരതിയുടെ ഉപഹാരം പ്രസിഡന്റ്‌ നളിൻ ബാബു സദനം കൃഷ്ണൻകുട്ടി ആശാന് സമർപ്പിച്ചു.

ചടങ്ങിൽ സേവാഭാരതി വൈസ് പ്രസിഡന്റ്‌ പി കൃഷ്ണകുമാർ, സെക്രട്ടറി പി കെ ഉണ്ണികൃഷ്ണൻ, സമിതി അംഗം കെ ആർ സുബ്രഹ്മണ്യൻ, മുരളി കല്ലിക്കാട്ട് എന്നിവർ സന്നിഹിതരായി.

Leave a comment

Top