ല്യൂമൻ യൂത്ത് വോളിബോൾ ടൂർണമെന്റിൽ കുമ്പിടി ലിറ്റിൽ ഫ്ലവർ ഇടവക ടീം ജേതാക്കൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത ല്യൂമൻ യൂത്ത് സെന്ററിന്‍റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട നാലാമത് യൂത്ത് വോളിബോൾ ടൂർണമെന്റിൽ കുമ്പിടി ലിറ്റിൽ ഫ്ലവർ ഇടവക ടീം ജേതാക്കളായി. തൂമ്പാക്കോട് സെ. സെബാസ്റ്റ്യൻ ഇടവക ടീം റണ്ണേഴ്സ് അപ്പ് ആയി.

രൂപതയിലെ 19 ഇടവകകളിൽ നിന്നുള്ള ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. കുമ്പിടി ലിറ്റിൽ ഫ്ലവർ ഇടവകയിലെ ജോ ജോർജ് മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഒന്നും രണ്ടും സ്ഥാനം നേടിയ ടീമുകൾക്കുള്ള എവർറോളിംഗ് ട്രോഫിയും കാഷ് പ്രൈസും വിതരണം ചെയ്തു.

സമ്മാനദാന ചടങ്ങിൽ ല്യൂമൻ യൂത്ത് സെന്റർ ഡയറക്ടർ ഫാ. ജോഷി കല്ലേലി സ്വാഗതം ആശംസിച്ചു. ഫിനാൻസ് ഡയറക്ടർ ഫാ. ലിജു മഞ്ഞപ്രക്കാരൻ നന്ദി അർപ്പിച്ചു. സ്പോർട്സ് ഡയറക്ടർ ഫാ. സെബിൻ എടാട്ടുകാരനാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. തോമസ് ലോനപ്പൻ, ജിജി ജോൺസൻ, ജേക്കബ് ജോസഫ്, ജെയ്‌സൺ ജെയിംസ്, എബി ജോൺ, ക്രിസ്റ്റോ പോളി, ജോ ജോസഫ് വർഗീസ്, എബിൻ ജോൺസൻ എന്നിവർ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി.

Leave a comment

Top