ശാന്തി നികേതൻ പബ്ലിക് സ്കൂളിൽ ശിശു ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തി നികേതൻ പബ്ലിക് സ്കൂളിൽ ശിശു ദിനം ആഘോഷിച്ചു. ശിശുദിനാഘോഷം പ്രശസ്ത അഭിനേത്രി മായ മേനോൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.എൻ. ഗോപകുമാർ, ഹെഡ് മിസ്ട്രസ് സജിത അനിൽകുമാർ, കെ.ജി ഹെഡ് മിസ്ട്രസ് രമാഗോപാല കൃഷ്ണൻ, എന്നിവർ വിദ്യാർത്ഥികൾക്ക് ശിശുദിന സന്ദേശം കൈമാറി. കെ.ജി. മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ ഓൺലൈൻ ഫ്ലാറ്റ്ഫോമിലൂടെ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കൺവീനർമാരായ എം. ശശികല സ്വാഗതവും ആർ. ശുഭ നന്ദിയും പറഞ്ഞു.

Leave a comment

Top