ചില വൈദികര്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് രൂപത വിശ്വാസ സംരക്ഷണ സമിതി

വിശുദ്ധ കുര്‍ബ്ബാന ഐക്യവുമായി ബന്ധപ്പെട്ട് ഇടവകകളില്‍ നിലനില്‍ക്കുന്ന അമ്പുതിരുനാളുകള്‍ ഇനി മുതല്‍ നടക്കില്ലെന്നും കുരിശിന്റെ വഴി പ്രാര്‍ത്ഥനയും ദേവാലയങ്ങളിലെ വിശുദ്ധരുടെ രൂപങ്ങള്‍ തുടങ്ങിയവ എടുത്തുമാറ്റുമെന്നും ഇടവകകളുടെ അള്‍ത്താര പൂര്‍ണ്ണമായും പൊളിച്ചു മാറ്റേണ്ടിവരും എന്നതടക്കമുളള വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് ചില വൈദികര്‍ വിശ്വാസികള്‍ക്ക് മുമ്പില്‍ പ്രചരിപ്പിക്കുന്നതെന്ന് രൂപത വിശ്വാസ സംരക്ഷണ സമിതി

ഇരിങ്ങാലക്കുട : വിശുദ്ധ കുര്‍ബ്ബാനയുടെ ഐക്യവുമായി ബന്ധപ്പെട്ട് ചില വൈദികര്‍ ഇടവകകളില്‍ അവാസ്തവമായ പ്രചരണം അഴിച്ച്‌വിട്ട് വിശ്വാസികളില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം നടത്തുന്നത് ഉചിതമല്ലെന്ന് രൂപത വിശ്വാസ സംരക്ഷണസമിതി ഭാരവാഹികള്‍ പ്രസ്താവനയിൽ ആരോപിച്ചു.

വിശുദ്ധ കുര്‍ബ്ബാന ഐക്യവുമായി ബന്ധപ്പെട്ട് ഇടവകകളില്‍ നിലനില്‍ക്കുന്ന അമ്പു തിരുനാളുകള്‍ ഇനി മുതല്‍ നടക്കില്ലെന്നും കുരിശിന്‍റെ വഴി പ്രാര്‍ത്ഥനയും ദേവാലയങ്ങളിലെ വിശുദ്ധരുടെ രൂപങ്ങള്‍ തുടങ്ങിയവ എടുത്തുമാറ്റുമെന്നും ഇടവകകളുടെ അള്‍ത്താര പൂര്‍ണ്ണമായും പൊളിച്ചു മാറ്റേണ്ടിവരും എന്നതടക്കമുളള വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് ചില വൈദികര്‍ വിശ്വാസികള്‍ക്ക് മുമ്പില്‍ പ്രചരിപ്പിക്കുന്നതെന്ന് രൂപത വിശ്വാസ സംരക്ഷണ സമിതി ചെയര്‍മാന്‍ ജോഷി പുത്തിരിക്കല്‍, ജന.കണ്‍വീനര്‍ ഷാജന്‍ ചക്കാലക്കല്‍ എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ ആരോപിച്ചു.

ഇത്തരത്തിലുളള യാതൊരു വിധത്തിലുളള മാറ്റങ്ങളും വി. കുര്‍ബ്ബാന ഐക്യ രൂപവുമായി ബന്ധപ്പെട്ട് ഇടവകകളില്‍ നടപ്പിലാക്കേണ്ടതില്ലെന്ന് സീറോ മലബാര്‍ സിനഡും, രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടനും രൂപതദിനത്തില്‍ ഉറപ്പ് നല്‍കിയിട്ടുളളതാണ്. ഇത്തരം അവാസ്തവമായ പ്രചരണം അഴിച്ച്‌വിട്ട് വിശ്വാസികളില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം വൈദികരുടെ ഭാഗത്ത്‌നിന്ന് ഉണ്ടാകുന്നത് ഉചിതമല്ലെന്നും രൂപത വിശ്വാസ സംരക്ഷണസമിതി യോഗം വിലയിരുത്തി.

Leave a comment

Top