കൂടൽമാണിക്യം ദേവസ്വം സദനം കൃഷ്ണൻകുട്ടി ആശാന് അശീതി ആദരണം സമർപ്പിച്ചു

ഇരിങ്ങാലക്കുട : അഞ്ചുപതിറ്റാണ്ട് മുമ്പ് ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ പുത്തരിക്കളിക്കായി ഇരിങ്ങാലക്കുടയിലെത്തി പിന്നീട് ഇരിങ്ങാലക്കുടയുടെ നിറസാന്നിധ്യമായി മാറിയ ഡോ. സദനം കൃഷ്ണൻകുട്ടി ആശാന് കൂടൽമാണിക്യം ദേവസ്വം അശീതിആദരണം സമർപ്പിച്ചു.

ഈ വർഷത്തെ തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങളുടെ ഭാഗമായി വ്യഴാഴ്ച വൈകിട്ട് കിഴക്കേ നടപ്പുരയിൽ നടന്ന ആദരണം കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ ഉദ്ഘാടനം നിർവഹിച്ചു.

ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അനിയൻ മംഗലശ്ശേരി, ദേവസ്വം ഭരണസമിതി അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റർ എന്നിവർ സംസാരിച്ചു.

തുടർന്ന് അത്താഴപ്പൂജയ്ക്കുശേഷം 8.30ന് ഉണ്ണായിവാര്യർ സ്മാരക കലാനിലയം അവതരിപ്പിക്കുന്ന കഥകളി അരങ്ങേറി. കഥ: സന്താനഗോപാലം വേഷം: ഡോ. സദനം കൃഷ്ണൻകുട്ടി ആശാൻ, കലാനിലയം ഗോപിനാഥൻ, കലാമണ്ഡലം ചമ്പക്കര വിജയകുമാർ, ഗോകുൽ കൃഷ്ണ, സൂരജ്, അജയ് ശങ്കർ. പാട്ട്: സർവശ്രീ കലാനിലയം രാമകൃഷ്ണൻ, കലാനിലയം രാജീവൻ, നാരായണൻ. ചെണ്ട: കലാമണ്ഡലം ശിവദാസ് മദ്ദളം: കലാമണ്ഡലം ഹരിദാസ് ചുട്ടി: കലാനിലയം പ്രശാന്ത്, സജിത്ത് സജി, രാഹുൽ കൃഷ്ണൻ. അണിയറ: കലാമണ്ഡലം മനേഷ് എം. പണിയ്ക്കർ, നാരായണൻകുട്ടി.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top