വല്ലക്കുന്ന് വി.അൽഫോൻസാമ്മ ദേവാലയത്തിൽ നവംബർ 20, 21 തിയ്യതികളിലായി ആഘോഷിക്കുന്ന അമ്പ് തിരുനാളിന് കൊടിയേറി

വല്ലക്കുന്ന് : വല്ലക്കുന്ന് വി.അൽഫോൻസാമ്മ ദേവാലയത്തിൽ നവംബർ 20, 21 തിയ്യതികളിലായി വി.അൽഫോൻസാമ്മയുടെയും വി.സെബാസ്ത്യാനോസിന്റെയും സംയുക്തമായി ആഘോഷിക്കുന്ന അമ്പ് തിരുനാളിന് കൊടിയേറി . ഇരിങ്ങാലക്കുട കത്തീഡ്രൽ വികാരി ഫാ. പയസ് ചിറപ്പണത്ത് കൊടിയേറ്റം നിർവ്വഹിച്ചു. നവംബർ 11 മുതൽ 19 വരെ വൈകീട്ട് 5:30 ന് വിശുദ്ധ കുർബ്ബാനയും , നൊവേന, പ്രദക്ഷിണം, തിരുശേഷിപ്പ് വന്ദനം എന്നിവയും ഉണ്ടായിരിക്കും. നവംബർ 21 ന് ശനിയാഴ്ച രാവിലെ 6 : 30 ന് വിശുദ്ധ കുർബ്ബാനയും, പ്രസുദേന്തി വാഴ്ചയും ഉണ്ടായിരിക്കും.തിരുനാൾ ദിനമായ 21 ഞായർ രാവിലെ 6:15 നും,8 ,10,4 മണി എന്നി സമയങ്ങളിൽ വിശുദ്ധ കുർബ്ബാന ഉണ്ടായിരിക്കും. 10 മണിക്ക് ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാനക്ക് പഴൂക്കര സെന്റ് ജോസഫ് ചർച്ച് വികാരി ഫാ. റെനിൽ കാരാത്ര മുഖ്യകാർമ്മികത്വം വഹിക്കും. പുത്തൻചിറ ഫൊറോന അസി. വികാരി ഫാ. ചാൾസ് ചിറ്റാട്ടുക്കാരൻ വചന സന്ദേശം നൽകും. നവനാൾ തിരുനാൾ കർമ്മങ്ങൾ കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ചായിരിക്കും നടത്തപ്പെടുക.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top