സെന്‍റ് മേരീസ് ഹയർ സെക്കന്‍ററി സ്കൂളിൽ അനുമോദനവും പ്രവേശനോത്സവവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടൂ വിഭാഗത്തിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും, പ്ലസ് വണിലേക്ക് പുതുതായി വന്നു ചേർന്ന വിദ്യാർത്ഥികൾക്കുള്ള പ്രവേശനോത്സവവും ആഘോഷിച്ചു. 1200 ൽ 1200 മാർക്ക് നേടിയ കോമേഴ്സ് വിദ്യാർത്ഥി ലിംന സി. തോമസിനെ സ്വർണ്ണ പതക്കം നൽകിയും ഫുൾ എ പ്ലസ് നേടിയ 103 വിദ്യാർത്ഥികൾക്കും,5 എ പ്ലസ് നേടിയ 29 വിദ്യാർത്ഥികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും തൃശൂർ എം.പി ടി.എൻ പ്രതാപൻ നൽകുന്ന സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. ഇരിങ്ങാലക്കുട രൂപത പിതാവ് മാർ.പോളി കണ്ണൂകാടൻ ഉദ്‌ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ.പയസ് ചിറപ്പണത്ത് അദ്ധ്യക്ഷത വഹിച്ചു. കോർപറേറ്റ് മാനേജർ ഫാ.ജോജോ തൊടുപറമ്പിൽ അനുഗ്രഹ പ്രഭാഷണവും, +1വിദ്യാർത്ഥികൾക്കുള്ള അനുഗ്രഹാശിസ്സുകളും നൽകി. വാർഡ് കൗൺസിലർ ഫെമി എബിൻ, കത്തീഡ്രൽ ട്രസ്റ്റി ഹോബി ജോളി, ഹൈസ്കൂൾ എച്ച്. എം മിൻസി തോമസ് , പി.ടി.എ. പ്രസിഡന്റ്..തോമസ് തൊകലത്ത്, റപ്പായി പി.പി, സ്റ്റാഫ് .സെക്രട്ടറി ജിജി ജോർജ് ,പ്ലസ് ടൂ ക്ലാസ് ടീച്ചർ സി.സോജി വിദ്യാർത്ഥി പ്രതിനിധികൾ സിറ്ററി മരിയ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ റെക്ടി കെ.ഡി. സ്വാഗതവും സീനിയർ അസിസ്റ്റന്റ് കെ.എ വർഗ്ഗിസ് നന്ദിയും പ്രകാശിപ്പിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ പ്രദർശിപ്പിച്ചു.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top