ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി 20 മാസങ്ങൾക്ക് ശേഷം സ്ക്രീനിംഗ് പുനരാരംഭിക്കുന്നു – വെള്ളിയാഴ്ച വൈകീട്ട് 6:30ന് ‘തിങ്കളാഴ്ച നിശ്ചയം’ പ്രദർശനം

ഇരിങ്ങാലക്കുട : നീണ്ട 20 മാസങ്ങൾക്ക് ശേഷം കോവിഡ് സൃഷ്ടിച്ച ഇടവേള കഴിഞ്ഞു ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വീണ്ടും സജീവമാകുന്നു. എല്ലാ വെള്ളിയാഴ്ചകളിലും വൈകീട്ടുള്ള ചലച്ചിത്ര പ്രദർശനങ്ങൾ നവംബർ 12ന് ആരംഭിക്കും. വിവിധ ഭാഷകളിലായുള്ള 120 ൽ അധികം ചിത്രങ്ങളുടെ തുടർച്ചയായ പ്രദർശനങ്ങൾക്ക് ശേഷം 2020 മാർച്ചിലാണ് കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് പ്രദർശനങ്ങൾ നിറുത്തി വച്ചത്.

51 മത് സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനും മികച്ച കഥക്കുമുള്ള അംഗീകാരങ്ങൾ നേടിയ “തിങ്കളാഴ്ച നിശ്ചയ” മാണ് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ വെള്ളിയാഴ്ച വൈകീട്ട് 6:30 ന് പ്രദർശിപ്പിക്കുന്നത്. 25 മത് കേരള അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിലേക്കും സെന്ന ഹെഗ്ഡേ സംവിധാനം ചെയ്ത ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top