മുരിയാട് പഞ്ചായത്തിൽ മുട്ടക്കോഴി വളർത്തൽ പദ്ധതിയുടെ ആദ്യഘട്ട വിതരണോദ്‌ഘാടനം നടത്തി

മുരിയാട് : മുരിയാട് ഗ്രാമപഞ്ചായത്ത് 2021-22 വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായ മുട്ടക്കോഴി വളർത്തൽ പദ്ധതിയുടെ ആദ്യഘട്ട വിതരണോദ്‌ഘാടനം നടത്തി. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്‌ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സരിത സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ഷീല ജയരാജ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ രതി ഗോപി, കെ.യു വിജയൻ, മെമ്പർമാരായ ശ്രീജിത്ത് പട്ടത്ത് , മണി സജയൻ, സേവിയർ ആളൂക്കാരൻ , വെറ്റിനറി സർജൻ ഡോ.ടിറ്റ്സൻ പിൻഹീറോ എന്നിവർ പങ്കെടുത്തു. മുരിയാട് ഗ്രാമപഞ്ചായത്തിലെ അർഹരായ എല്ലാ വീടുകളിലും വാർഷിക പദ്ധതിയുടെ ഗുണഫലങ്ങൾ എത്തിക്കുക എന്നതാണ് പഞ്ചായത്തിന്റെ ലക്ഷ്യം എന്ന് പ്രസിഡന്റ് ചടങ്ങിൽ അറിയിച്ചു.

Leave a comment

Top