ഇരിങ്ങാലക്കുട നഗരസഭ അതിദാരിദ്ര്യ സർവ്വേ പ്രവർത്തനങ്ങൾ ആരംഭിച്ചു, എന്യുമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

പ്ലസ് ടൂ വിദ്യഭ്യാസ യോഗ്യതയുള്ള മൊബൈൽ ആപ്പ് കൈകാര്യം ചെയ്യാൻ കഴിവുള്ള സന്നദ്ധപ്രവർത്തകർ ഉടൻതന്നെ നഗരസഭ അതിദാരിദ്ര്യ സെല്ലുമായി ബന്ധപെടുക . വിവര ശേഖരണ പ്രക്രിയയിൽ പങ്കെടുക്കുന്നവർക്ക് സംസ്ഥാന നോഡൽ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് നൽകുന്നതാണ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ അതിദാരിദ്ര്യ സർവ്വേ പ്രവർത്തനങ്ങൾ ആരംഭിച്ചു. അതിദാരിദ്ര്യാവസ്ഥയിലുള്ള വ്യക്തികളുടെയും കുടുംബങ്ങളുടെയും പട്ടിക തയ്യാറാക്കുവാൻ നടത്തുന്ന വിവര ശേഖരണ പ്രവർത്തനങ്ങൾക്കായി വാർഡ് തലത്തിൽ സന്നദ്ധപ്രവർത്തകരായ 2 എന്യുമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു.

പ്ലസ് ടൂ വിദ്യഭ്യാസ യോഗ്യതയുള്ള മൊബൈൽ ആപ്പ് കൈകാര്യം ചെയ്യാൻ കഴിവുള്ള സന്നദ്ധപ്രവർത്തകർ ഉടൻതന്നെ നഗരസഭ അതിദാരിദ്ര്യ സെല്ലുമായി ബന്ധപെടുക . വിവര ശേഖരണ പ്രക്രിയയിൽ പങ്കെടുക്കുന്നവർക്ക് സംസ്ഥാന നോഡൽ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

Leave a comment

Top