ചികിത്സാ സഹായ വിതരണവും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങും

ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ്സ് ആസാദ് റോഡ് രാജീവ് ഗാന്ധി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാർഡിലെ അർഹരായ ഇരുപത്തഞ്ചോളം രോഗികൾക്ക് ചികിത്സാ സഹായ വിതരണവും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങും സംഘടിപ്പിച്ചു

മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി ജാക്സൺ ഉദ്ഘാടനം നിർവ്വഹിച്ചു. യൂത്ത് കോൺഗ്രസ്സ് യൂണിറ്റ് കമ്മിറ്റി പ്രസിഡൻ്റ് വിനു ആൻ്റണി അധ്യക്ഷനായിരുന്നു. യൂത്ത് കോൺഗ്രസ്സ് ദേശീയ കോഡിനേറ്റർ ഷോൺ പെല്ലിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.

പ്ലസ് ടു, ഐ.സി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വാർഡിലെ കോവിഡ് പ്രതിരോധ പ്രവൃത്തനങ്ങൾക്ക് നേതൃത്യത്വം നൽകിയ ആശ വർക്കർ, ആശ പ്രവീണിനെയും ചടങ്ങിൽ ആദരിച്ചു.

യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡൻറ് വിപിൻ വെളിയത്ത്, ബ്ലോക്ക് കോൺഗ്രസ് ട്രഷറർ വിജയൻ ഇളയേടത്ത്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സി.എം ബാബു എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോഡിനേറ്റർ വിജീഷ് ഇളയേടത്ത് സ്വാഗതവും, യൂണിറ്റ് വൈസ് പ്രസിഡൻ്റ് മെൽവിൻ ചേര്യക്കര നന്ദിയും പറഞ്ഞു.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top