സൗജന്യ ത്രിദിന പി.എസ്.സി കോച്ചിങ് ക്യാമ്പുമായി സിപിഐ(എം) തളിയക്കോണം സൗത്ത് ബ്രാഞ്ച്

നവംബർ 14, 21 എന്നീ ഞായറാഴ്ച ദിവസങ്ങളിൽ കൂടി സൗജന്യ പിഎസ്‌സി കോച്ചിംഗ് ക്യാമ്പ് നടക്കുന്നുണ്ട്. രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണിവരെയാണ് ക്‌ളാസ്സുകൾ ഒരുക്കിയിരിക്കുന്നത്. കോച്ചിങ് ക്യാമ്പിലെത്തുന്നവർക്ക് ഉച്ചഭക്ഷണവും നോട്ട് പുസ്‌തകങ്ങളും സംഘാടകർ നൽകുന്നുണ്ട്

തളിയക്കോണം : സർക്കാർ ജോലിക്കായി തീവ്ര പരിശീലനത്തിനായി തയ്യാറെടുക്കുന്നവർക്ക് സിപിഐ(എം) തളിയക്കോണം സൗത്ത് ബ്രാഞ്ച് സൗജന്യ ത്രിദിന പി എസ് സി കോച്ചിങ് ക്യാമ്പ് ആരംഭിച്ചു.

നവംബർ 7, 14, 21 എന്നീ ഞായറാഴ്ച ദിവസങ്ങളിൽ തളിയക്കോണം കിണർ പരിസരത്താണ് പിഎസ്‌സി കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ക്ലാസ്സുകൾ നയിക്കുന്നത് ഇംഗ്ലീഷ് അധ്യാപകനായ രാജു മാസ്റ്റർ നടവരമ്പ്.

സിപിഐ(എം) പൊറത്തിശ്ശേരി ലോക്കൽ സെക്രട്ടറി ആർ എൽ ശ്രീലാൽ കോച്ചിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സിപിഐഎം തളിയക്കോണം ബ്രാഞ്ച് സെക്രട്ടറി വിഷ്ണു എൻ എസ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ മുപ്പത്തിയഞ്ചാം വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സി സി ഷിബിൻ, മുപ്പത്തിയെട്ടാം വാർഡ് കൗൺസിലർ ലേഖ ഷാജൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.

നവംബർ 14, 21 എന്നീ ഞായറാഴ്ച ദിവസങ്ങളിൽ കൂടി സൗജന്യ പിഎസ്‌സി കോച്ചിംഗ് ക്യാമ്പ് നടക്കുന്നുണ്ട്. രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണിവരെയാണ് ക്‌ളാസ്സുകൾ ഒരുക്കിയിരിക്കുന്നത്. കോച്ചിങ് ക്യാമ്പിലെത്തുന്നവർക്ക് ഉച്ചഭക്ഷണവും നോട്ട് പുസ്‌തകങ്ങളും സംഘാടകർ നൽകുന്നുണ്ട്.

കോച്ചിംഗ് ക്യാമ്പിൽ പങ്കെടുക്കുവാൻ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9946839136, 6238071278, 9895463930

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top