ജില്ല സീനിയർ വനിത ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ നേടിയ ഇ.ജെ ശ്രീനന്ദനക്ക് അനുമോദനം

അവിട്ടത്തൂർ : തൃശൂർ ജില്ല സീനിയർ വനിത ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ നേടിയ അവിട്ടത്തൂർ എൽ.ബി.എസ്.എം. ഗേൾസ് ഫുട്ബോൾ അക്കാദമിയിലെ പ്ലെയർ ഇ.ജെ ശ്രീനന്ദനക്ക് എൽ.ബി.എസ്.എം ഹയർ സെക്കണ്ടറി സ്ക്കൂളിൽ അനുമോദനം നൽകി.

സ്കൂൾ മാനേജർ എ.സി സുരേഷ് ഉപഹാരം നൽകി. പ്രിൻസിപ്പൽ ഡോ എ.വി രാജേഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മെജോ പോൾ, ഫുട്ബോൾ കോച്ച് തോമസ് കാട്ടുക്കാരൻ, ഡി ഹസിത, കൃഷ്ണൻ നമ്പൂതിരി, ആൾഡ്രിൻ ജെയ്സ് എന്നിവർ സംസാരിച്ചു.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top