ഓപ്പറേറ്റിംങ്ങ് സെന്റർ ആയി പ്രവർത്തിക്കുന്ന ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി യിൽ സർവ്വീസുകൾ കൂട്ടി സബ്ബ് ഡിപ്പോ ആക്കി ഉയർത്തണമെന്ന് സി.പി.ഐ(എം) ഇരിങ്ങാലക്കുട ടൗൺ വെസ്റ്റ് ലോക്കൽ സമ്മേളനം

ഇരിങ്ങാലക്കുട : ഓപ്പറേറ്റിംങ്ങ് സെന്റർ ആയി പ്രവർത്തിക്കുന്ന ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി യിൽ സർവ്വീസുകൾ കൂട്ടി സബ്ബ് ഡിപ്പോ ആക്കി ഉയർത്തണമെന്ന് സി.പി.ഐ(എം) ഇരിങ്ങാലക്കുട ടൗൺ വെസ്റ്റ് ലോക്കൽ സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ചേലൂർ ത്രീ സ്റ്റാർ ഹാളിൽ നടന്ന ലോക്കൽ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം സ.എം.രാജേഷ് ഉദ്ഘാടനം ചെയ്തു.

പി.വി. ജനാർദ്ദനൻ , ശാന്ത കൊച്ചക്കൻ , വി.എ. അനീഷ് എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഏരിയാ കമ്മിറ്റി സെക്രട്ടറി വി.എ. മനോജ് കുമാർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ.ആർ. വിജയ, കെ.സി പ്രേമരാജൻ, കെ.എ ഗോപി, കെ.കെ സുരേഷ് ബാബു, ലോക്കൽ സെക്രട്ടറി ശശി വെട്ടത്ത് എന്നിവർ സംസാരിച്ചു.

12 അംഗ ലോക്കൽ കമ്മിറ്റിയേയും പുതിയ സെക്രട്ടറിയായി ജയൻ അരിമ്പ്രയേയും ഏകകണ്ഠമായി തെരഞ്ഞെടുത്തു

Leave a comment

Top