നീറ്റ് പരീക്ഷയിൽ ഇന്ത്യയിൽ 197-ാം റാങ്ക് നേടിയ മാപ്രാണം സ്വദേശി ഫർഹാൻഖാനെ ജവഹർ ബാലവിഹാർ അനുമോദിച്ചു

മാപ്രാണം : ജവഹർ ബാലവിഹാർ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നീറ്റ് പരീക്ഷയിൽ ഇന്ത്യയിൽ 197-ാം റാങ്ക് നേടി ഉന്നത വിജയം കൈവരിച്ച ഫർഹാൻഖാനെ വസതിയിലെത്തി അനുമോദിച്ചു 720 ൽ 700 മാർക്ക് വാങ്ങിയാണ് ഫർഖാൻഹാൻ ഈ സ്ഥാനത്ത് എത്തിയത്.

സംസ്ഥാന പ്രസിഡൻറ് സത്യൻ പി.ബി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ഫർഹാൻഖാനെ മൊമൻ്റോ നൽകി അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡൻ്റ് ജോസ് കുരിശിങ്കൽ, ജില്ല പ്രസിഡൻ്റ് ആൻ്റോ തൊറയൻ, കുട്ടികളുടെ സംസ്ഥാന ചെയർമാൻ അനുപമ ദേശീയ ജനറൽ സെക്രട്ടറി അനുഷ , പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.

അജ്ഞന പ്രേം നിവാസ്, ഗായത്രി, അശ്വിൻ ദാസ്, അമൽ എൻ.എസ്, അഭിനവ്, വിപിൻ, ആവണി എന്നിവർ നേതൃത്വം നൽകി. റാങ്ക് ജേതാവ് ഫർഹാഖാൻ അനുമോദനത്തിന് നന്ദി പറഞ്ഞു.

Leave a comment

Top