തുടർച്ചയായി രണ്ടാം ദിവസവും കെ.എസ്.ആർ.ടി.സി സമരം പൂർണ്ണം, ഇരിങ്ങാലക്കുടയിൽ നിന്നുമുള്ള 14 സർവ്വീസുകളും ഇന്നും മുടങ്ങി

ഇരിങ്ങാലക്കുട : ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ നടത്തുന്ന സമരം രണ്ടാം ദിവസവും തുടരുന്നു. ഇരിങ്ങാലക്കുട ഡിപ്പോയിൽ സമരം ഇന്നും പൂർണമാണ്

പണിമുടക്കില്‍ ആകെയുള്ള ഇരിങ്ങാലക്കുടയിൽ നിന്നുമുള്ള 14 സർവ്വീസുകളും ഇന്നും മുടങ്ങിയതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായി. വാരാന്ത്യമായതിനാൽ ജോലിക്കും മറ്റുമായി ഇവിടെയെത്തിയവർക്ക് ദീർഘദൂര സർവീസുകൾ മുടങ്ങിയാൽ യാത്രക്ക് മറ്റു ബദൽ മാർഗ്ഗങ്ങൾ തേടേണ്ടതായി വന്നു.

ഇരിങ്ങാലക്കുട ഡിപ്പോയിൽ പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാർ ശനിയാഴ്ച രാവിലെ സമരം നടത്തി.

Leave a comment

Top