ചെമ്മണ്ട ശാരദ ഗുരുകുലത്തിൽ സംസ്കൃതം +2 (ഹ്യുമാനിറ്റീസ്) ക്ലാസുകൾ ആരംഭിക്കുന്നു

സംസ്കൃതഭാഷാ പ്രചരണരംഗത്ത് നാലുപതിറ്റാണ്ടായി ആഭാരതം പ്രവർത്തിച്ചു വരുന്ന സാമാജിക സേവാ സംഘടനയാണ് സംസ്കൃത ഭാരതി. സംസ്കൃതപഠിതാക്കള്‍ക്ക് സംസ്കൃതഭാഷയിൽ ഉത്തമ അവഗാഹവും വ്യുത്പത്തിയും നൽകുക എന്ന ഉദ്ദേശത്തോടുകൂടി സംസ്കൃതഭാരതിയുടെ കീഴിൽ ഏകദേശം ഒരു ദശാബ്ദക്കാലമായി ഇരങ്ങാലക്കുട ചെമ്മണ്ട ഗ്രാമത്തിൽ പ്രവർത്തിച്ചു വരുന്ന പ്രസ്ഥാനമാണ് ശാരദാ ഗുരുകുലം

ഇരിങ്ങാലക്കുട : കേരള വ്യാസ സംസ്കൃത വിദ്യാപീഠം കീഴിലുള്ള ചെമ്മണ്ടയിലെ ശാരദ ഗുരുകുലത്തിൽ ഈ വർഷം മുതൽ കേരള സർക്കാരിനു കീഴിലുള്ള സംസ്കൃതം +2 (ഹ്യുമാനിറ്റീസ്) കോഴ്സിലേക്കുള്ള ക്ലാസ്സുകള്‍ ആരംഭിക്കുന്നു. ക്ലാസ്സുകള്‍ ഓണ്‍ലൈനായും, ആവാസീയ ശിബിരങ്ങളായും (Residential Camp) നടത്തപ്പെടുന്നതാണ്. എല്ലാ ചിലവുകളുമടക്കം കോഴ്സ് ഫീസ് ഒരു വർഷത്തേക്ക് 15000/- രൂപയാണ്. ഫീസ് മൂന്നു ഘട്ടങ്ങളായി (5000 x 3) അടക്കാവുന്നതാണ്.

അർഹരായ വിദ്യാർത്ഥികള്‍ക്ക് സ്കോളർഷിപ്പ് നൽകുന്നതാണ്. ഓണ്‍ലൈനായി രജിസ്ട്രേഷൻ ചെയ്യുവാനുള്ള അവസാന തീയതി 20 നവംബർ 2021.

സംസ്കൃതഭാഷാപ്രചരണരംഗത്ത് നാലുപതിറ്റാണ്ടായി ആഭാരതം പ്രവർത്തിച്ചു വരുന്ന സാമാജിക സേവാ സംഘടനയാണ് സംസ്കൃത ഭാരതി. സംസ്കൃതപഠിതാക്കള്‍ക്ക് സംസ്കൃത ഭാഷയിൽ ഉത്തമ അവഗാഹവും വ്യുത്പത്തിയും നൽകുക എന്ന ഉദ്ദേശത്തോടുകൂടി സംസ്കൃതഭാരതിയുടെ കീഴിൽ ഏകദേശം ഒരു ദശാബ്ദക്കാലമായി ഇരങ്ങാലക്കുട ചെമ്മണ്ട ഗ്രാമത്തിൽ പ്രവർത്തിച്ചു വരുന്ന പ്രസ്ഥാനമാണ് ശാരദാ ഗുരുകുലം.

വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക CLICK HERE FOR APPLICATION

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top