ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി

അവിട്ടത്തൂർ : അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയിൽ ഹയർ സെക്കണ്ടറി വിഭാഗം സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെയും നാഷണൽ സർവ്വീസ് സ്കീമിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി. ഇരിങ്ങാലക്കുട എക്സൈസ് റേഞ്ചിലെ പ്രിവെന്റീവ് ഓഫീസർ റാഫേൽ എം. എൽ. ക്ലാസ്സിന് നേതൃത്വം നൽകി. സ്കൂൾ മാനേജർ എ.സി. സുരേഷ്, പ്രിൻസിപ്പാൾ ഡോ. എ. വി. രാജേഷ്, ഹെഡ് മാസ്റ്റർ മെജോ പോൾ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ലഹരിക്കെതിരെ ഒപ്പ് ശേഖരണം നടത്തി.

Leave a comment

Top