വർണ്ണ ബലൂണുകൾ പറത്തി എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ആഘോഷിച്ചു

എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്കൂളിൽ 2021-22 വർഷത്തെ പ്രവേശനോത്സവം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്കൗട്ട്, ഗൈഡ്, റെഡ്ക്രോസ്, ബാൻഡ് മേളം എന്നിവയുടെ അകമ്പടിയോടെ വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ പ്രവേശിച്ചു. വർണ്ണ ബലൂണുകൾ പറത്തിവിട്ടു വിദ്യാർത്ഥികൾ സന്തോഷം പങ്കുവെച്ചു.

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജേഷ് അശോകൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ ദിലീപ്, പടിയൂർ പഞ്ചായത്ത് വാർഡ് മെമ്പർ ഷാലി ദിലീപൻ, എച്ച്.ഡി.പി സമാജം ഭരണ സമിതി അംഗങ്ങൾ, പി.ടി.എ ഭാരവാഹികൾ, രക്ഷിതാക്കൾ, അധ്യാപകർ, അനദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ജയചന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ ജീൻ വാസ് എന്നിവർ വിദ്യാലയം സന്ദർശിച്ചു.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top