സെന്‍റ് ജോസഫ്സ് കോളേജ് ഡേ ആഘോഷങ്ങൾ

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്സ് കോളേജ് ഡേ ആഘോഷങ്ങൾ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിച്ചു. വിരമിക്കുന്ന പ്രിൻസിപ്പൽ ഡോ. സി . ക്രിസ്റ്റി, വൈസ് പ്രിൻസിപ്പൽ ഡോ. സി ലില്ലി കാച്ചപ്പിള്ളി, പ്രൊഫ് ബേബി ജെ ആലപ്പാട് , സി. എൽവിൻ പീറ്റർ എന്നിവർക്ക് യാത്രയയപ്പും നൽകി.

ഡോ. സി. ഇസബെൽ റിപ്പോർട്ട് അവതരിപ്പിച്ചു. സി.എച്ച്.എഫ് സുപ്പീരിയർ മദർ ഉദയ, മാനേജർ ഡോ. സി . രഞ്ജന, പി ടി എ ഭാരവാഹി സത്യൻ, ഡോ. എൻ ആർ മംഗളാംബാൾ, ഡോ. സി. ആഷ, ചെയർമാൻ നസ്റീൻ മൻസൂർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാവിരുന്നു നടന്നു.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top