ഒന്നര വര്‍ഷം മുമ്പ് പൊളിച്ച കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ഓടുകളും മാറ്റാത്തതില്‍ പ്രതിഷേധിച്ച് ഗവ. മോഡല്‍ ഗേള്‍സ് സ്‌കൂളിന് പുറത്ത് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ സമരം നടത്തി

ഇരിങ്ങാലക്കുട : ഒന്നര വര്‍ഷം മുമ്പ് പൊളിച്ച കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ഓടുകളും മാറ്റാത്തതില്‍ പ്രതിഷേധിച്ച് ഗവ. മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ പ്രവേശനോത്സവസമയത്ത് പുറത്ത് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ സമരം നടത്തി. ക്ലാസ് റൂമുകൾക്ക് സമീപം ഓടുകള്‍ അടക്കിവച്ച സ്ഥലം കാടു കയറി കിടക്കുന്ന അവസ്ഥയിലാണ്. അതിനാല്‍ സ്‌കൂള്‍ അങ്കണത്തില്‍ കൂട്ടിയിട്ടിരിക്കുന്ന കെട്ടിട അവശിഷ്ടങ്ങളും ഓടും എത്രയും വേഗം നീക്കം ചെയ്യണമെന്ന് എസ്.എഫ്.ഐ. ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വിഷ്ണു പ്രഭാകരന്‍, ഏരിയ സെക്രട്ടറി അഷിന്‍ കളക്കാട്ട്, പ്രസിഡന്റ് മിഥുന്‍, ദീപക് എന്നിവര്‍ നേതൃത്വം നല്‍കി.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top