കരുവന്നൂർ ബാങ്ക് വിഷയവുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ ആശങ്കകൾ പരിഹരിക്കണം – എ.ഐ.വൈ.എഫ് പൊറത്തിശ്ശേരി മേഖല കൺവെൻഷൻ

കരുവന്നൂർ : എ.ഐ.വൈ.എഫ് പൊറുത്തിശ്ശേരി മേഖലാ കൺവെൻഷൻ കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ ആശങ്കകൾ പരിഹരിക്കണമെന്നും സഹകരണ മേഖലയെ സംരക്ഷിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചാത്തൻ മാസ്റ്റർ സ്മാരക മന്ദിരത്തിൽ ചേർന്ന എ.ഐ.വൈ.എഫ് പൊറുത്തിശ്ശേരി മേഖലാ കൺവെൻഷൻ എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ.സി ബിജു ഉദ്ഘാടനം ചെയ്തു. പി.സി രാജീവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ മണ്ഡലം സെക്രട്ടറി ടി.വി വിബിൻ സി.പി.ഐ പൊറുത്തിശ്ശേരി ലോക്കൽ സെക്രട്ടറി പി.ആർ രാജൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. മേഖല സെക്രട്ടറിയായി കെ.എം കൃഷ്ണകുമാർ , പ്രസിഡണ്ട് പി.സി.രാജീവ്, ജോയിന്റ് സെക്രട്ടറി പി.ആർ മനോജ്, വൈസ് പ്രസിഡണ്ട് അജിത് എന്നിവരെ തിരഞ്ഞെടുത്തു. പി.ആർ മനോജ് സ്വാഗതവും,കെ എം കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top