വെള്ളാനി ഗുരുഭവൻ എ.എൽ.പി സ്കൂളിൽ ശുചീകരണം നടത്തി തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : നവംബർ 1 ന് സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ വെള്ളാനി ഗുരുഭവൻ എ.എൽ.പി സ്കൂളും പരിസരവും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു. ക്ലാസുകൾ അലങ്കരിക്കുകയും മുറ്റത്ത് പൂച്ചെടികൾ വെച്ച്പിടിപ്പിക്കുകയും ചയ്തു.പ്രോഗ്രാമ്മ ഓഫീസറായ ബി.പ്രഭ ശങ്കറിന്റെ നേതൃത്വത്തിൽ യൂണിറ്റ് ലീഡർമാരായ സോനു എം.എസ്, പാർവ്വതി എ.പി എന്നിവരുടെ സംഘം നടത്തിയ പ്രവർത്തനത്തിൽ വെള്ളാനി ഗുരുഭവൻ എ.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ്സ് സുഷമ പി.ആർ, കോളേജ് അസിസ്റ്റന്റ് പ്രൊഫ. ശ്യാമ, പി.ടി.എ പ്രസിഡന്റ് സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top