ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ പ്രവേശനോത്സവവും കേരളപ്പിറവി ദിനാഘോഷവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെയും ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള പ്രവേശനോത്സവവും കേരളപ്പിറവി ദിനാഘോഷവും ഗവ.ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ അലങ്കരിച്ചൊരുക്കിയ അക്ഷര തൂണിൽ മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി അക്ഷര ദീപം തെളിയിച്ച് ഉദ്‌ഘാടനം നിർവ്വഹിച്ചു. കുട്ടികൾക്ക് അക്ഷര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജിഷ ജോബി അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അവിനാശ് ഒ.എസ് , പി.ടി.എ പ്രസിഡന്റ് വി.എ മനോജ് കുമാർ, എൽ.പി പ്രധാനാദ്ധ്യാപിക മിനി വേലായുധൻ, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ ഹേന, സ്റ്റാഫ് സെക്രട്ടറി അബ്‌ദുൾ ഹഖ് എന്നിവർ ആശംസകൾ അർപ്പിച്ച സംസാരിച്ചു. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ എം.എസ്.ഡബ്ലിയൂ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കലാപരിപാടികൾ സംഘടിപ്പിച്ചു. ദേവിക എം.ആർ വിനോദവാര പ്രഖ്യാപനം നടത്തി. ഹൈ സ്കൂൾ പ്രധാനാധ്യാപിക ടി.എ സീനത്ത് സ്വാഗതവും, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബിജു ജോൺ നന്ദിയും രേഖപ്പെടുത്തി.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top