ജോയിന്‍റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവ്വീസ് ഓർഗനൈസേഷൻസ് പെൻഷൻസ് സംരക്ഷണ ധർണ്ണ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, കേരളം സർക്കാരിന്റെ ജനപക്ഷ നിലപാടുകൾക്ക് പിന്തുണ നൽകുക, ശമ്പള കമ്മീഷന്റെ പ്രതിലോമകരമായ ശുപാർശകൾ തള്ളിക്കളയുക, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ പ്രതിരോധിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവ്വീസ് ഓർഗനൈസേഷൻസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് നടയിലും മേഖലാ കേന്ദ്രങ്ങളിലും പെൻഷൻ സംരക്ഷണ ധർണ്ണ നടത്തുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷന് മുന്നിൽ സർക്കാർ ജീവനക്കാർ ധർണ്ണ നടത്തി. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ഹരീഷ് കുമാർ ഉദ്‌ഘാടനം നിർവ്വഹിച്ചു. ജോയിന്റ് കൗൺസിൽ മേഖല ജോയിന്റ് സെക്രട്ടറി ഇ.ജി.റാണി അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.സി. സുഭാഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ. ഉണ്ണി, ജില്ലാ കൗൺസിൽ അംഗങ്ങളായ പി.കെ.ശ്രീരാജ്കുമാർ, ജി.പ്രസീത എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി പി.കെ. ഉണ്ണികൃഷ്ണൻ സ്വാഗതവും ട്രഷറർ എൻ.വി. നന്ദകുമാർ നന്ദിയും പറഞ്ഞു.

Leave a comment

Top