ടെക്‌നി ഫാഷൻ ഷോ മാർച്ച് 2ന് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ഗവൺമെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് ആതിഥ്യമരുളുന്ന ജില്ലയിലെ മറ്റ് അഞ്ചു ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ അണി നിരക്കുന്ന ടെക്‌നി ഫാഷൻ ഷോ മാർച്ച് 2 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കും


വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ കലാനിർമ്മിതികളും വസ്ത്ര ഡിസൈനുകളും സന്ദർശകർക്ക് വിസ്മയം ജനിപ്പിക്കുമാറ് പ്രദർശിപ്പിക്കാനൊരുങ്ങുന്നു. വെള്ളിയാഴ്ച്ച രാവിലെ 9:30ന് ഇന്നസെന്‍റ് ഉദ്‌ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ് അദ്ധ്യക്ഷത വഹിക്കും പ്രൊഫ. കെ.യു അരുണൻ മാസ്റ്റർ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തുന്നു. നഗരസഭാ ചെയർപേഴ്സൺ നിമ്മ്യ ഷിജു മുഖ്യാതിഥിയായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു

Leave a comment

Leave a Reply

Top