കൂടൽമാണിക്യം പടിഞ്ഞാറേ മതിലിടവഴിയിലെ കല്ലുകൾ ഇളക്കി മാറ്റിയ നിലയിൽ

ഇരിങ്ങാലക്കുട : കൂടൽമാണിക്യംക്ഷേത്ര തീർത്ത കുളത്തിന്‍റെ സംരക്ഷണാർത്ഥം പടിഞ്ഞാറേ മതിലിടവഴിയിലൂടെയുള്ള വാഹന ഗതാഗതം തടസ്സപ്പെടുത്തികൊണ്ട് നിലനിന്നിരുന്ന കല്ലുകൾ ഇളക്കി മാറ്റാനുള്ള ശ്രമം. രണ്ട് കല്ലുകളാണ് ഇവിടെ ഉണ്ടായിരുന്നത് ഇതിലൊന്ന് രണ്ടു മാസം മുൻപ് പൂർണ്ണമായും ആരോ ഇളക്കി മാറ്റിയിരുന്നു. പടിഞ്ഞാറേ നടയിൽ ഈ റോഡിന്‍റെ ആരംഭത്തിൽ സ്ഥാപിച്ച മൂന്ന് കല്ലുകളിൽ ഒരെണ്ണവും ഇളക്കി മാറ്റിയ നിലയിലാണ്. പടിഞ്ഞാറേ മതിലിടവഴിക്ക് സമീപം പുതുതായി വരുന്ന ചില റിയൽ എസ്റ്റേറ്റ് സംരംഭകരാണ് ഇതിനു പുറകിലെന്ന് ആക്ഷേപമുണ്ട്. തെക്കേ മതിലിടവഴിയിൽ “സഞ്ചാര സ്വാതന്ത്ര്യം ” നിഷേധിച്ച് ദേവസ്വം വഴി അടച്ചു കെട്ടിയെന്ന വിവാദം നിലനിൽക്കേയാണ് പടിഞ്ഞാറേ മതിലിടവഴിയിൽ ഉണ്ടായിരുന്ന കല്ലുകൾ ചില അജ്ഞാതർ പല ഘട്ടങ്ങളിലായി ഇളക്കി മാറ്റി കൊണ്ടിരിക്കുന്നത്

Leave a comment

Leave a Reply

Top