ക്രൈസ്റ്റ് കോളേജിൽ സീറ്റുകൾ ഒഴിവ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ (ഓട്ടോണമസ് ) ഒന്നാംവർഷ സ്വയാശ്രയ ബിരുദാനന്തര ബിരുദ കോഴ്സുകൾ ആയ എം.എസ്.സി അപ്ലൈഡ് ജിയോളജി, എം.എസ്.സി ഫിസിക്സ്, എം.എസ്.സി കെമിസ്ട്രി, എം.എസ്.സി ക്ലിനിക്കൽ സൈക്കോളജി, എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.എ ഇംഗ്ലീഷ് ലിറ്ററേച്ചർ, ബാച്ചിലർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, എന്നീ വിഷയങ്ങളിലും, എയ്ഡഡ് ബിരുദാനന്തര ബിരുദ കോഴ്സുകൾ ആയ എം.എസ്.സി മാത്തമാറ്റിക്സ്, എം.എസ്.സി ഫിസിക്സ്, എം.എസ്.സി എൻവയോൺമെന്റൽ സയൻസ്, എം.എ ഹിസ്റ്ററി എന്നീ വിഷയങ്ങളിലും എസ്.സി / എസ്.ടി വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

പ്രസ്തുത കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ ഒക്ടോബർ 29 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അനുബന്ധ രേഖകൾ സഹിതം കോളേജുമായി ബന്ധപ്പെടേണ്ടതാണ് എന്ന് പ്രിൻസിപ്പൽ അറിയിക്കുന്നു

Leave a comment

Top