അവിട്ടത്തൂർ – പറമ്പി റോഡ്, ഒക്ടോബർ 29 മുതൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം

പറമ്പിറോഡ് മുതൽ അവിട്ടത്തൂർ സർവീസ് സഹകരണ ബാങ്ക് വരെയുള്ള റോഡിൽ അവിട്ടത്തൂർ തെക്കേനട ബസ് സ്റ്റോപ്പിന് സമീപം കലുങ്ക് പൊളിച്ചു പണിയുന്നതിനാൽ ഈ ഭാഗത്ത് കൂടെയുള്ള ഗതാഗതം ഒക്ടോബർ 29 മുതൽ ഒരു മാസത്തേക്ക് പൂർണമായി നിരോധിച്ചതായി പിഡബ്ല്യുഡി. പറമ്പിറോഡിൽ നിന്നും വരുന്ന വാഹനങ്ങൾ ആനകുത്തി – വെളുക്കുംകാൽ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് തൊമ്മാന വഴി പോകേണ്ടതാണ്.

അവിട്ടത്തൂർ : എഴുന്നുള്ളത്ത് പാത റോഡ് ബി.എം & ബി.സി നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി പറമ്പി റോഡ് മുതൽ അവിട്ടത്തൂർ സർവീസ് സഹകരണ ബാങ്ക് വരെയുള്ള റോഡിൽ അവിട്ടത്തൂർ തെക്കേനട ബസ് സ്റ്റോപ്പിന് സമീപം കലുങ്ക് പൊളിച്ചു പണിയുന്നതിനാൽ ഈ ഭാഗത്ത് കൂടെയുള്ള ഗതാഗതം ഒക്ടോബർ 29 മുതൽ ഒരു മാസത്തേക്ക് പൂർണമായി നിരോധിച്ചതായി പിഡബ്ല്യുഡി റോഡ്സ് വിഭാഗം (മാള) അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

പറമ്പി റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ ആനകുത്തി – വെളുക്കുംകാൽ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് തൊമ്മാന വഴി പോകേണ്ടതാണ്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top