പൂരപ്രേമി സംഘം കലാമണ്ഡലം ഫെലോഷിപ്പിനർഹനായ അമ്മന്നൂർ കുട്ടൻ ചാക്യാരെ അനുമോദിച്ചു

ഇരിങ്ങാലക്കുട : കലാമണ്ഡലം ഫെലോഷിപ്പിനർഹനായ അമ്മന്നൂർ കുട്ടൻ ചാക്യാരെ പൂരപ്രേമി സംഘം അനുമോദിച്ചു. കഴിഞ്ഞ നാലു പതിറ്റാണ്ടിലധികമായി കൂത്ത്, കൂടിയാട്ടം രംഗത്ത് സജീവ സാന്നിധ്യമാണ് അമ്മന്നൂർ കുട്ടൻ ചാക്യാർ. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 2020ലെ കലാമണ്ഡലം ഫെലോഷിപ്പ് അമ്മന്നൂർ കുട്ടൻ ചാക്യാർക്കാണ് ലഭിച്ചത്. ഫെല്ലോഷിപ്പിനർഹനായ കുട്ടൻചാക്യാരുടെ ഇരിങ്ങാലക്കുടയിലെ വസതിയിലെത്തിയാണ് പൂരപ്രേമി സംഘം ആദരിച്ചത്.

ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. പൂരപ്രേമി സംഘം പ്രസിഡണ്ട് ബൈജു താഴേക്കാട് അധ്യക്ഷത വഹിച്ചു. പാരമ്പര്യമായി പകർന്നു കിട്ടിയ കലാരൂപമായ കൂത്ത്, കൂടിയാട്ടം എന്നിവ മൂല്ല്യശോഷണം കൂടാതെ പതിറ്റാണ്ടുകളായി അവതരിപ്പിച്ചു വരുന്ന കലാകാരനാണ് കുട്ടൻചാക്യാരെന്ന് സോണിയ ഗിരി പറഞ്ഞു.

പൂരപ്രേമി സംഘം ഭാരവാഹികളായ അനിൽകുമാർ മോച്ചാട്ടിൽ, അരുൺ പി വി, സെബി ചെമ്പനാടത്ത്, മുരാരി ചാത്തക്കുടം എന്നിവർ സംസാരിച്ചു. പൂരപ്രേമി സംഘം കൺവീനർ വിനോദ് കണ്ടെംകാവിൽ സ്വാഗതവും, അമ്മന്നൂർ കുട്ടൻ ചാക്യാർ നന്ദിയും പറഞ്ഞു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top