ശ്രീ കൂടൽമാണിക്യം ദേവസ്വത്തിലെ അഡ്മിനിസ്ട്രേറ്റർക്കും, ചെയർമാനുമെതിരെ കച്ചേരി വളപ്പിലെ കോടതി വസ്തുക്കൾ മോഷണം പോയി എന്നാരോപിച്ച കേസ് കേരള ഹൈക്കോടതി റദ്ദു ചെയ്തു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വം കച്ചേരി വളപ്പിലെ കോടതിയിലെ തൊണ്ടി മുതലുകൾ കളവു പോയി എന്നാരോപിച്ച് ശ്രീ കൂടൽമാണിക്യം ദേവസ്വം ചെയർമാനും , അഡ്മിനിസ്ട്രേറ്റർക്കുമെതിരെ ഇരിങ്ങാലക്കുട പോലീസ് ക്രൈം 307/2 കേരള ഹൈക്കോടതി ജസ്റ്റിസ് പി. സോമരാജൻ റദ്ദു ചെയ്തു.

കേരള ഹൈക്കോടതി ശ്രീ കൂടൽമാണിക്യം ദേവസ്വത്തിനെതിരെ എടുത്ത നടപടികൾക്ക് എതിരെ ബന്ധപ്പെട്ട മജിസ്‌ട്രേറ്റിനെയും, ചീഫ് മിനിസ്റ്റിരിയൽ ഓഫീസറെയും നിശിതമായി വിമർശിച്ചു . ഇത്തരം ഒരു സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ ഇടയായത് തീർത്തും നിയമ നടപടിയുടെ ദുരുപയോഗമാണെന്നും പരാർശിച്ചു കൊണ്ടാണ് ഇരിങ്ങാലക്കുട പോലീസ് രെജിസ്റ്റർ ചെയ്ത ക്രൈം കേരള ഹൈക്കോടതി റദ്ദു ചെയ്തത്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top