പ്രോഗ്രസ്സിവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ സ്നേഹാദരം

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അവിട്ടത്തൂർ ഗ്രാമനിവാസികളെയും, പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും പ്രോഗ്രസ്സിവ് ക്ലബ്ബ് ആദരിച്ചു

അവിട്ടത്തൂർ : സമൂഹത്തിന്‍റെ വിവിധങ്ങളായ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അവിട്ടത്തൂർ ഗ്രാമനിവാസികളെയും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും പ്രോഗ്രസ്സിവ് ക്ലബ്ബ് സംഘടിപ്പിച്ച ‘സ്നേഹാദരം 2021 ‘ൽ ആദരിച്ചു.

നേപ്പാളിൽ നടന്ന എ.ഐ.എം.എഫ് അണ്ടർ 19 ടൂർണമെന്റിൽ കേരളാ ടീമിനെ പ്രതിനിധീകരിക്കുകയും, 24 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഫൈനലിൽ ഒരു ഗോൾ നേടുകയും ചെയ്ത വിഘ്‌നേഷ്, കലാകൈരളി പുരസ്‌കാരം നേടിയ ശ്രീല വി.വി. കോഴിക്കോട് എൻ.ഐ.ടി യിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ഡോക്ടറേറ്റ് നേടിയ പ്രൊഫ. എം.വി ജോബിൻ, എൽ.എൽ.ബി കേരളാ എൻട്രൻസ് പരീക്ഷയിൽ എട്ടാം റാങ്ക് നേടിയ ഗോകുൽ തേജസ്, പ്ലസ്‌ടു തുല്യത പരീക്ഷയിൽ ഉയർന്ന വിജയം നേടിയ വിജയകുമാർ, വേളൂക്കര പഞ്ചായത്തിലെ മികച്ച ക്ഷീര കർഷകനുള്ള പുരസ്‌കാരം നേടിയ മോഹനൻ, വേളൂക്കര പഞ്ചായത്തിലെ മികച്ച യുവ കർഷകനുള്ള പുരസ്‌കാരം നേടിയ ഇമ്മാനുവൽ എന്നിവർക്കും എസ്.എസ്.എൽ.സി , പ്ലസ്‌ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ 18 വിദ്യാർത്ഥികൾ എന്നിവർക്കുമായിരുന്നു ആദരം.

അവിട്ടത്തൂർ സ്പേസ് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ പ്രോഗ്രസ്സിവ് ക്ലബ്ബ് സെക്രട്ടറി രാഗേഷ് അധ്യക്ഷത വഹിച്ചു. രാഘവപൊതുവാൾ മാഷ് ഉദ്ഘാടനം ‘സ്നേഹാദരം 2021’ ഉദ്‌ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്യാം രാജ് മുഖ്യാഥിതി യായിരുന്നു. ക്ലബ്ബ് പ്രസിഡന്റ് സിജു കാര്യങ്ങാടൻ സ്വാഗതവും, ക്ലബ്ബ് ട്രെഷറർ പി.കെ. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top