അംഗൻവാടിയിലേക്ക് വഴി നിഷേധിച്ചതിനെതിരെ ബി.ജെ.പി പ്രതിഷേധ പ്രകടനം നടത്തി

പടിയൂർ : പടിയൂർ പഞ്ചായത്തിൽ ഒന്നാം വാർഡിൽ കഴിഞ്ഞ 22 വർഷമായി പ്രവർത്തിക്കുന്ന അക്ഷര അംഗനവാടിയിലേക്കുള്ള വഴി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി പടിയൂർ പഞ്ചായത്ത് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. ചില വ്യക്തികളുടെ താല്പര്യത്തിന് വേണ്ടി കഴിഞ്ഞ കുറേ വർഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന വഴി മതിൽ കെട്ടി തടസ്സപ്പെടുത്തിയിരിക്കുകയാണ് എന്ന് ബി.ജെ.പി ആരോപിച്ചു.

ഈ വിഷയത്തിൽ അധികാരികളുടെ നിസ്സംഗത അവസാനിപ്പിക്കുക, അംഗനവാടിയിലേക്കുള്ള യാത്ര സൗകര്യം ഉറപ്പുവരുത്തുക, വഴി പഞ്ചായത്ത് ഏറ്റെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന പ്രതിഷേധ സമരം ബിജെപി പടിയൂർ പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ ബിജോയ് കളരിക്കൽ ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്ത് മണ്ണായിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗോപാലകൃഷ്ണൻ സ്വാഗതവും ഷിതിരാജ് വലിയപറമ്പിൽ നന്ദിയും രേഖപ്പെടുത്തി. മുരളി എള്ളുംപറമ്പിൽ, നിധിൻ കാവല്ലൂർ, സുഖിൻ പടിയൂർ, ശ്യാം വിരുത്തിപറമ്പിൽ എന്നിവർ നേതൃത്വം നൽകി.

ഈ വിഷയത്തിൽ 356 പേർ ഒപ്പിട്ട പരാതി ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായ ആർ ബിന്ദുവിന് നൽകിയിട്ടുള്ളതാണ്. പരാതിയുടെ പകർപ്പ് തൃശ്ശൂർ ജില്ലാ കളക്ടർക്കും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്തിനും വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനും ഇരിങ്ങാലക്കുട ആർഡിഒയ്ക്കും പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനും
സെക്രട്ടറിക്കും നൽകിയിട്ടുണ്ട്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top