ഗ്രാമികയിൽ സുബ്രഹ്മണ്യൻ – മോഹൻ സ്മൃതിസംഗമം സംഘടിപ്പിച്ചു

2003 മുതൽ സ്ക്കൂൾ അവധിക്കാലത്ത് വേനൽമഴ എന്ന പേരിൽ ഗ്രാമിക സംഘടിപ്പിച്ചിരുന്ന കുട്ടികളുടെ നാടക പരിശീലന കളരികൾക്ക് നേതൃത്വം നൽകിയിരുന്നത് സ്ക്കൂൾ ഓഫ് ഡ്രാമയിൽ സഹപാഠികളായിരുന്ന മോഹൻ രാഘവനും കെ.കെ. സുബ്രഹ്മണ്യനും ചേർന്നായിരുന്നു. 2011ൽ മോഹൻറെ വേർപാടിനു ശേഷം സുബ്രഹ്മണ്യനാണ് ക്യാമ്പുകൾ നയിച്ചിരുന്നത്‌. ഈ ക്യാമ്പുകളുടെ ഭാഗമായി സ്വപ്നമരം എന്ന ടെലിഫിലിമും കുട്ടികളുടെ നിരവധി നാടകങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

കുഴിക്കാട്ടുശേരി : നാടക പ്രവർത്തകൻ കെ.കെ. സുബ്രഹ്മണ്യൻ്റെയും ചലച്ചിത്ര സംവിധായകൻ മോഹൻ രാഘവൻ്റെയും ഓർമ്മകൾ പങ്കുവച്ച് ഗ്രാമിക കുഴിക്കാട്ടുശ്ശേരി സംഘടിപ്പിച്ച സ്മൃതി സംഗമത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും ഒത്തുചേർന്നു.

സുബ്രഹ്മണ്യൻറെ ഒന്നാം ചരമവാർഷികവും മോഹൻ്റെ പത്താം ചരമവാർഷികവും പ്രമാണിച്ച് സംഘടിപ്പിച്ച സ്മൃതിസംഗമം ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. ഗ്രാമിക പ്രസിഡണ്ട് പി.കെ. കിട്ടൻ അധ്യക്ഷത വഹിച്ചു. നാട്ടുപൂക്കളം, നാടൻപാട്ട് മത്സര വിജയികൾക്ക് പ്രിയനന്ദനനും തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകൻ ഡോ.ഷിബു എസ്.കൊട്ടാരവും ചേർന്ന് കെ.കെ.സുബ്രഹ്മണ്യൻ സ്മൃതി പുരസ്കാരങ്ങൾ വിതരണം ചെയ്തു.

എം.ബി.ബി.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ പി.എസ്. ആരതിക്കും എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ കുഴിക്കാട്ടുശ്ശേരിയിലെ 23 വിദ്യാർത്ഥികൾക്കും സ്മൃതി ഫലകവും കാഷ് അവാർഡും നൽകി അനുമോദിച്ചു. കേരള സംഗീത നാടക അക്കാദമി നിർവ്വാഹക സമിതി അംഗം അഡ്വ. വി.ഡി. പ്രേംപ്രസാദ്, ഡോ. ഷിബു എസ്.കൊട്ടാരം, നാടക പ്രവർത്തകൻ ടി.വി. ബാലകൃഷ്ണൻ, ചിത്രകാരൻ സുരേഷ് മുട്ടത്തി, ചലച്ചിത്ര സംവിധായകൻ ജോസ് കല്ലിങ്ങൽ, കെ.ജെ.തോമസ് എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. ബ്ലോക്ക് പഞ്ചാ. അംഗം ജുമൈല ഷഗീർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മിനി പോളി, രേഖ സന്തോഷ് എന്നിവർ പങ്കെടുത്തു.

കെ.എസ്. പ്രതാപൻ സ്വാഗതവും ഇ.കെ.മോഹൻദാസ് നന്ദിയും പറഞ്ഞു. തുടർന്ന് കെ.കെ.സുബ്രഹ്മണ്യൻ സംവിധാനം ചെയ്ത സ്വപ്നമരം ടെലിഫിലിമും മോഹൻ രാഘവൻ സംവിധാനം ചെയ്ത ടി.ഡി. ദാസൻ സ്റ്റാൻ്റേർഡ് സിക്സ് ബി സിനിമയും പ്രദർശിപ്പിച്ചു.

2003 മുതൽ സ്ക്കൂൾ അവധിക്കാലത്ത് വേനൽമഴ എന്ന പേരിൽ ഗ്രാമിക സംഘടിപ്പിച്ചിരുന്ന കുട്ടികളുടെ നാടക പരിശീലന കളരികൾക്ക് നേതൃത്വം നൽകിയിരുന്നത് സ്ക്കൂൾ ഓഫ് ഡ്രാമയിൽ സഹപാഠികളായിരുന്ന മോഹൻ രാഘവനും കെ.കെ. സുബ്രഹ്മണ്യനും ചേർന്നായിരുന്നു. 2011ൽ മോഹൻറെ വേർപാടിനു ശേഷം സുബ്രഹ്മണ്യനാണ് ക്യാമ്പുകൾ നയിച്ചിരുന്നത്‌.

ഈ ക്യാമ്പുകളുടെ ഭാഗമായി സ്വപ്നമരം എന്ന ടെലിഫിലിമും കുട്ടികളുടെ നിരവധി നാടകങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഗ്രാമികയിലെ കലാകാരന്മാരെ അണിനിരത്തി മഹാശ്വേതാദേവി, ഗിരീഷ് കർണാട്, വൈക്കം മുഹമ്മദ് ബഷീർ, ഇടശ്ശേരി ഗോവിന്ദൻ നായർ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ കൃതികൾ സുബ്രഹ്മണ്യൻ നാടക രൂപാന്തരം നടത്തി സംവിധാനം ചെയ്ത് അവതരിപ്പിച്ചിട്ടുമുണ്ട്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top