നെടുങ്ങാനത്തുകുന്നിൽ മടിച്ചിലിൽ കിണറുകൾ തകർന്നു

വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ നെടുങ്ങാനം മുസാഫിരിക്കുന്നു ഭാഗങ്ങളിൽ മണ്ണിടിച്ചിൽ തുടരുന്ന പ്രദേശങ്ങളിൽ ജില്ലാ കളക്ടർ ഉടൻ സന്ദർശിച്ചു നഷ്ടപരിഹാരം നൽകാൻ വേണ്ട നടപടി സ്വീകരിക്കുകയും, പഞ്ചായത്തിന്‍റെ കീഴിൽ മുഴുവൻ സമയം പ്രവർത്തിക്കുന്ന ഡിസാസ്റ്റർ മാനേജ്മെന്റ് രൂപീകരിച്ചു മണ്ണിടിച്ചിൽ നേരിടുന്ന പ്രദേശങ്ങളിൽ മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

വെള്ളാങ്ങല്ലൂർ : വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ പത്താം വാർഡ് നെടുങ്ങാനത്ക്കുന്ന് ചാമാക്കുണ്ട് ഭാഗത്ത്‌ ഏകദേശം മുപ്പത് അടിയോളം ഉയരമുള്ളകുന്ന് ശക്തമായ മഴയിൽ ഇടിഞ്ഞു താഴെയുള്ള രണ്ടു വീടുകളുടെ കിണറുകൾ പൂർണമായും വീടിന്‍റെ പുറകിലുള്ള മതിലുകളും വർക്ക്‌ ഏരിയയും തകർന്നു. ഇടിമിന്നൽ സമയത് ആയതിനാൽ വലിയ ശബ്ദം വീട്ടുകാർ അറിഞ്ഞില്ല.

സതീശൻ പോട്ടോക്കാരൻ, റസാഖ് പുതുവീട്ടിൽ, പ്രതാപൻ കാക്കത്തോട്ടിൽ എന്നിവരുടെ വീടുകളാണിത്. ഇനിയും വലിയ പാറകൾ അടർന്നു നിൽക്കുന്ന അവസ്ഥയിൽ ആണ്. ഇനിയും ശക്തമായ മഴയത്തു ഇടിച്ചിലിനും വീടുകൾക്ക് മേലെ വീഴാനും സാധ്യതയുണ്ട്. ഇടിഞ്ഞ മണ്ണ് ഇനിയും മാറ്റത്തതിനാൽ വീട്ടുകാർക്ക് താമസിക്കാൻ കഴിയാത്ത അവസ്ഥയിലും ഭീതിയിലുമാണ്.

പഞ്ചായത്ത്‌ അംഗം നസീമ നാസർ വിവരം അറിയിച്ചത് പ്രകാരം വില്ലേജ് താലൂക് അധികൃതർ സ്ഥലം സന്ദർച്ചിട്ടുണ്ട്. വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ നെടുങ്ങാനം മുസാഫിരിക്കുന്നു ഭാഗങ്ങളിൽ മണ്ണിടിച്ചിൽ നടന്ന പ്രാദേശങ്ങളിൽ ജില്ലാ കളക്ടർ ഉടൻ സന്ദർശിച്ചു നഷ്ടപരിഹാരം നൽകാൻ വേണ്ട നടപടി സ്വീകരിക്കുകയും പഞ്ചായത്തിന്‍റെ കീഴിൽ മുഴുവൻ സമയം പ്രവർത്തിക്കുന്ന ഡിസാസ്റ്റർ മാനേജ്മെന്റ് രൂപീകരിച്ചു മണ്ണിടിച്ചിൽ നേരിടുന്ന പ്രദേശങ്ങളിൽ മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ അയൂബ് കരൂപ്പടന്ന ആവശ്യപ്പെട്ടു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top