ക്ഷീര സംഘത്തിന്‍റെ സേവനം ഇരിങ്ങാലക്കുട നഗരത്തിൽ ലഭ്യമാക്കണമെന്ന് സി.പി.ഐ ഇരിങ്ങാലക്കുട ടൌൺ സെന്റർ ബ്രാഞ്ച് യോഗം പ്രമേയം

ഇരിങ്ങാലക്കുട : നഗരത്തിലെ ക്ഷീരകർഷകർക്കും, പൊതുജനങ്ങൾക്കും അത്യാവശ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ക്ഷീര സംഘത്തിന്‍റെ സേവനം ഇരിങ്ങാലക്കുട നഗരത്തിൽ ലഭ്യമാക്കണമെന്ന് സി.പി.ഐ ഇരിങ്ങാലക്കുട ടൌൺ സെന്റർ ബ്രാഞ്ച് യോഗം പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു.

നഗരത്തിലെ ക്ഷീര കർഷകരും ,പൊതുജനങ്ങളും നഗരത്തിന് പുറത്തുള്ള പൂമംഗലം, പുല്ലൂർ, പഴയ പൊറത്ത്ശേരി പഞ്ചായത്ത്‌ പ്രദേശങ്ങളെയാണ് ആശ്രയിക്കുന്നത്, ഗുണനിലവാരമുള്ള പാലും,പാലുൽപ്പന്നങ്ങളും പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്നതിനും, കർഷകർക്ക് തങ്ങൾ ഉൽപ്പാതിപ്പിക്കുന്ന പാൽ വിക്കുന്നതിനും, തീറ്റ ലഭ്യത ഉൾപ്പെടെ അനുബന്ധ സർക്കാർ സർവീസുകൾ പ്രയോജനപ്പെടുത്തുന്നതിനും ക്ഷീര സഹകരണ സംഘത്തിന്റെ പ്രവർത്തനം നഗരത്തിൽ അനിവാര്യമാണ്.

വി എസ്. വസന്തൻ അധ്യക്ഷത വഹിച്ചു, വർദ്ധനൻ പുളിക്കൽ, കെ കെ. കൃഷ്ണാനന്ദബാബു, എം സി. രമണൻ,കെ എസ്. പ്രസാദ്, അഡ്വക്കേറ്റ് രാജേഷ് തമ്പാൻ, അഡ്വ. അജയകുമാർ, പി കെ. സാദാനന്ദൻ, രശ്മി വർദ്ധനൻ എന്നിവർ സംസാരിച്ചു

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top