യങ്‌സ്റ്റേഴ്‌സ് ആനന്ദപുരം ജില്ലാ സീനിയർ ഹോക്കി പുരുഷവിഭാഗം ജേതാക്കൾ

ഇരിങ്ങാലക്കുട : തൃശ്ശൂർ ഹോക്കിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ രണ്ടു ദിവസങ്ങളിലായി നടന്ന ജില്ലാ സീനിയർ ഹോക്കി പുരുഷവിഭാഗം മത്സരത്തിൽ യങ്‌സ്റ്റേഴ്‌സ് ആനന്ദപുരം ജേതാക്കളായി. മത്സരത്തിൽ വിവേകോദയം തൃശ്ശൂർ രണ്ടാംസ്ഥാനവും ക്രൈസ്റ്റ് കോളേജ് മൂന്നാം സ്ഥാനവും നേടി.

മികച്ച ഡിഫന്ററായി ക്രൈസ്റ്റ് കോളേജിലെ ജെയിൻ ജേക്കബും, മികച്ച ഹാഫ് ബാക്കായി സംഗീതും മികച്ച ഫോർവേഡായി അതുൽഷാജും ഗോൾകീപ്പറായി അക്ഷയ് കെ.യു.വും,തിരഞ്ഞെടുക്കപ്പെട്ടു. മൂവരും യങ്‌സ്റ്റേഴ്‌സ് ആനന്ദപുരത്തെ ടീമംഗങ്ങളാണ്. ടൂർണമെന്റിലെ ഭാവി താരമായി വിവേകോദയം ഹാസിം ലുക്ക്മാനെയും തിരഞ്ഞെടുത്തു. മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള തൃശൂർ ജില്ല ടീമിനെ സെലക്ടറായ ഡോ രജിത് പ്രഖ്യാപിച്ചു.

മുൻ ഹോക്കി കോച്ച് രവികുമാറിന്റെ ഓർമ്മയ്ക്കായി മകൾ ആശ നൽകിയ ട്രോഫികൾ ജില്ലാ സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി ജേതാക്കൾക്ക് സമ്മാനിച്ചു. തൃശ്ശൂർ ഹോക്കി വൈസ് പ്രസിഡന്റ് ഗിരീഷ് കുമാർ അധ്യക്ഷനായിരുന്നു.

ക്രൈസ്റ്റ് കോളേജിലെ ഫിസിക്കൽ ഡിപ്പാർട്ട്‌മെന്റ് ഹെഡ് ബിന്റു ടി. കല്യാൺ മുഖ്യാതിഥിയായിരുന്നു. അഡ്വ. കെ.ആർ. അജിത് ബാബു, ഷാജി എസ്., അനന്തു എം.ടി., രജിത് കെ.സി, അരുൺ ഫ്രാൻസീസ് തുടങ്ങിയവർ സംസാരിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top