ദേശീയ നഗര ഉപജീവന ദൗത്യം (NULM) പദ്ധതി പ്രവർത്തനങ്ങളുടെ പ്രചരണാർത്ഥം ഇരിങ്ങാലക്കുട നഗരസഭയിൽ നഗരശ്രീ ഉത്സവം ഒക്ടോബർ 26ന്

അയല്‍ക്കൂട്ടങ്ങളുടെ ശാക്തീകരണം, വിവിധ സാമ്പത്തിക സഹായങ്ങള്‍, വിദഗ്ധ പരിശീലനം, തെരുവോര കച്ചവടക്കാരുടെ പരിരക്ഷ, പുനരധിവാസം, തെരുവിലുറങ്ങുന്ന നിര്‍ധനര്‍ക്കായി കിടപ്പാടം ഒരുക്കല്‍, നഗര ഉപജീവന കേന്ദ്ര നിര്‍മാണം, തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങി നഗര വികസനത്തിന് ആക്കംകൂട്ടുന്ന പദ്ധതികളാണ് ദേശീയ ഉപജീവനദൗത്യം.

ഇരിങ്ങാലക്കുട : കേന്ദ്ര സര്‍ക്കാറിന്‍റെ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയായ ദേശീയ നഗര ഉപജീവന ദൗത്യം (NULM) പദ്ധതി പ്രവർത്തനങ്ങളുടെ പ്രചാരണത്തിനും, സേവനങ്ങൾ താഴെ തട്ടിൽ എത്തിക്കുന്നതിനുമായി ഇരിങ്ങാലക്കുട നഗരസഭയിൽ ‘നഗരശ്രീ ഉത്സവ് – 2021’ സംഘടിപ്പിക്കുന്നു.

ഒക്ടോബർ 26 ചൊവാഴ്ച രാവിലെ 10 മണി മുതലാണ് പരിപാടി. നഗരസഭയിൽ നിന്ന് ആരംഭിക്കുന്ന റാലി ടൗൺ ഹാളിൽ എത്തിച്ചേരുന്നതോടെ വഴിയോര കച്ചവടക്കാരുടെ ഭക്ഷ്യ മേള, കുടുംബശ്രീ ഹരിത കർമ്മ സേന സംരംഭകരുടെ പ്രദർശന വിപണന മേള, വഴിയോര കച്ചവടക്കാരുടെ PMSVA Nidhi രണ്ടാം ഘട്ടം ലോൺ വിതരണോദ്ഘാടനം, കുടുംബശ്രീ – എൻ യു എൽ എം വഴി നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചുള്ള വിശദീകരണം എന്നിവയും നടക്കും.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്‌സൺ സോണിയ ഗിരി ചടങ്ങ് ഉദ്‌ഘാടനം ചെയ്യും. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലേർസ്, നഗരസഭാ സെക്രട്ടറി, കുടുംബശ്രീ ചെയർപേഴ്സന്മാർ എന്നിവർ പങ്കെടുക്കും.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top