കരുവന്നൂർ ബാങ്ക് തട്ടിപ്പ് : നിക്ഷേപകർക്ക് പണം എന്ന് തിരിച്ചു നൽകുമെന്ന് പ്രഖ്യാപിക്കാൻ സർക്കാരും കേരള ബാങ്കും തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

ഇരിങ്ങാലക്കുട : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് സി.പി.എം കൊള്ളക്കെതിരെ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഓഫീസിലേക്ക് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടന്ന ബഹുജന മാർച്ച് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാപ്രാണം കുരിശു പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് മാപ്രാണം ഷാപ്പ് പരിസരത്ത് പോലീസ് തടഞ്ഞു.

ഇതുവരെയും മുഴുവൻ ഭരണസമിതി അംഗങ്ങളെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും, ഇവരെ സി.പി.എം നേതാക്കൾ ഒളിവിൽ പാർപ്പിച്ചിരിക്കുകയാണ് എന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു.

കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എം.പി ജാക്സൺ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ, കോൺഗ്രസ് നേതാക്കളായ സി.ഒ ജേക്കബ്‌, സുനിൽ അന്തിക്കാട്, ഷാജി കൊടങ്കണ്ടത്, കെ.കെ ശോഭനൻ, സോണിയ ഗിരി, സതീഷ് വിമലൻ, സോമൻ ചിറ്റേത്ത്, ബ്ലോക്ക് പ്രസിഡന്‍റ് ടി.വി ചാർളി, മണ്ഡലം പ്രസിഡണ്ടുമാർ തുടങ്ങിയവർ പങ്കെടുത്തു. ആന്റോ പെരുമ്പിള്ളി സ്വാഗതം പറഞ്ഞു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144


Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top