കാത്തലിക് സിറിയൻ ബാങ്ക് ത്രിദിന പണിമുടക്ക് : സംയുക്ത സമര സഹായ സമിതി ഇരിങ്ങാലക്കുട ബ്രാഞ്ചിന് മുന്നിൽ സമരം നടത്തി

ഇരിങ്ങാലക്കുട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാത്തലിക്‌ സിറിയൻ ബാങ്ക്‌ ജീവനക്കാർ ബുധനാഴ്‌ച മുതൽ വെള്ളിയാഴ്‌ച വരെ നടത്തുന്ന ത്രിദിന അഖിലേന്ത്യാ പണിമുടക്കിന് ഐക്യദർഢ്യം പ്രഖ്യാപിച്ച് സംയുക്ത സമര സഹായ സമിതി ഇരിങ്ങാലക്കുട ബ്രാഞ്ചിന് മുന്നിൽ സമരം നടത്തി. ഇരിങ്ങാലക്കുട ശാഖയുടെ പ്രവർത്തനം സ്‌തംഭിച്ചു.

ഇരിങ്ങാലക്കുട പോലീസ് സബ് ഇൻസ്‌പെക്ടർ ജിഷിലിന്‍റെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം സമരം കോടതി വിധിയുടെ ലംഘനമാണെന്നു പറയുകയും, സമരം അവസാനിപ്പിക്കാൻ നിർദേശം നൽകി. കോടതി വിധിയിൽ പറയുന്ന സമര സംഘടനയുടെ പേരിലല്ല ഇരിങ്ങാലക്കുട ശാഖയുടെ മുന്നിൽ സമരം സംഘടിപ്പിച്ചിരിക്കണതെന്നു സംയുക്ത സമര സഹായ സമിതി സി.ഐ.ടി.യു പ്രധിനിധി കെ.എ മനോജ് കുമാർ പോലീസിനോട് വിശദികരിച്ചു. ബാങ്ക് ശാഖ തുറക്കാൻ അനുവദിക്കില്ലെന്നും സംയുക്ത സമര സഹായ സമിതി പറഞ്ഞു.

കോടതിവിധി ലംഘനമല്ല നടക്കുന്നതെന്ന് പോലീസ് ശാഖാ മാനേജരോട് പറയുകയും പറയുകയും, അതിനാൽ തന്നെ അതിനെതിരെ നടപടി എടുക്കാനാകില്ലെന്നും, എന്നാൽ ശാഖാ പ്രവർത്തനം തടസ്സപ്പെടുത്തിയതിന് പരാതിയുടെ അടിസ്ഥാനത്തിൽ സംയുക്ത സമര സഹായ സമിതിക്കെതിരെ നടപടി എടുക്കുമെന്നും അറിയിച്ചു.

പതിനൊന്നാം ഉഭയകക്ഷി കരാർ നടപ്പാക്കുക, ജനവിരുദ്ധ,- തൊഴിലാളി വിരുദ്ധ നടപടികൾ പിൻവലിക്കുക, മുഴുവൻ താൽക്കാലിക കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തുക, ബാങ്കിന്‍റെ ജനകീയ സ്വഭാവം നില നിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ ബുധനാഴ്‌ച മുതൽ വെള്ളിയാഴ്‌ച വരെ കാത്തലിക്‌ സിറിയൻ ബാങ്ക്‌ ട്രേഡ് യൂണിയൻ ഫോറം പണിമുടക്കുന്നത്‌. വെള്ളിയാഴ്‌ച സംസ്ഥാനത്തെ മുഴുവൻ ബാങ്ക് ജീവനക്കാരും ഐക്യദാർഢ്യവുമായി പണിമുടക്കും

പഴയ കാത്തലിക് സിറിയൻ ബാങ്ക് പുതിയ സി.എസ്.ബി ബാങ്കായി രൂപാന്തരപ്പെട്ടതിന്‍റെ ദിനസരിയിൽ ജനവിരുദ്ധതയാണ് സുലഭമായിട്ടുള്ളത് എന്നാണ് ബാങ്ക്‌ ജീവനക്കാരുടെ പരാതി. അസാധാരണമായ വിധത്തിൽ 2018 ൽ ൽ 51% ഓഹരികൾ കനഡ ആസ്ഥാനമായുള്ള ഫെയർഫാക്സ് കമ്പനിക്ക് നൽകുന്നതോടെയാണ് ദ്രോഹനയങ്ങൾക്ക് പുതിയ തീവ്രത കൈവരുന്നത്. ഇടപാടുകാരെയും ജീവനക്കാരെയും തൊഴിലന്വേഷകരെയും ഒരു പോലെ ചൂഷണം ചെയ്യുന്ന ബാങ്കധികാരികൾക്കെതിരെ വൻ പ്രതിഷേധമാണ് നടന്നു വരുന്നത്. 100 വർഷം പഴക്കമുള്ള ഈ ബാങ്കിന്റെ ചരിത്രവും സംസ്കാരവും കുഴിച്ചുമൂടി, സമ്പന്നാനുകൂല സമീപനങ്ങളുമായാണ് ബാങ്ക് പ്രവർത്തനങ്ങൾ നീങ്ങുന്നത് എന്ന് സമരത്തിലുള്ള സംഘടന നേതാക്കൾ പറയുന്നു.

സി.ഐ.ടി.യു ഇരിങ്ങാലക്കുട നിയോജകമണ്ഡലം ഏരിയ പ്രസിഡന്റ് വി.എ മനോജ്‌കുമാർ സമരം ഉദ്‌ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ്പി ബി സത്യൻ, ഐ.ഐ.ടി.യു.സി പ്രധിനിധി കെ.കെ ശിവൻകുട്ടി, കെ എ ഗോപി (സി.ഐ.ടി.യു), ഭാരത് കുമാർ (ഐ.എൻ.ടി.യു.സി), ബെന്നി (സി ഐ ടി യു), സുജിത് (ഐ.എൻ.ടി.യു.സി), വിശ്വംഭരൻ (സി ഐ ടി യു) എന്നിവർ സംസാരിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top