നാഷണൽ ഫോറെൻസിക് സയൻസ് യൂണിവേഴ്സിറ്റി പി ജി കോഴ്സ് പ്രവേശനത്തിന് അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തിയ എൻട്രൻസ് പരീക്ഷയിൽ കിഴുപ്പിള്ളിക്കര സ്വദേശിനി സൂനിമക്ക് മികച്ച വിജയം

കാട്ടൂർ : ഗുജറാത്തിലെ ഗാന്ധി നഗറിലുള്ള നാഷണൽ ഫോറെൻസിക് സയൻസ് യൂണിവേഴ്സിറ്റി പി.ജി കോഴ്സ് പ്രവേശനത്തിന് അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തിയ എൻട്രൻസ് പരീക്ഷയിൽ മലയാളി വിദ്യാർഥിനിക്ക് മികച്ച വിജയം. കിഴുപ്പിള്ളിക്കര സ്വദേശിനി സൂനിമയാണ് എൻട്രൻസിൽ ഇരുപതാം റാങ്ക് നേടി നാടിനാകെ അഭിമാനമായത്.

കേരളത്തിൽ നിന്ന് നാല്പത്തിനായിരം വിദ്യാർഥികൾ ഉൾപ്പടെ രാജ്യത്താകെ നാല് ലക്ഷം പേരാണ് മുപ്പതു സീറ്റ് മാത്രമുള്ള ഈ കോഴ്സിന് എൻട്രൻസ് പരീക്ഷ എഴുതിയത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ് സ് കോളേജിൽ നിന്ന് ഫോറെൻസിക് സയൻസിൽ ബിരുദം നേടിയ സൂനിമ കിഴുപ്പിള്ളിക്കര നൊണ്ടത്ത് പറമ്പിൽ മുഹമ്മദ്‌ – ഷമീറ ദമ്പതികളുടെ മകളാണ്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top