സ്പെഷൽ ജൂറി പുരസ്കാര നിറവിൽ മുരിയാടിന്‍റെ മരുമകളായ സിജി പ്രദീപിന് ആദരവ്

മുരിയാട് : മുരിയാടിന്‍റെ മരുമകൾക്ക് സ്പെഷൽ ജൂറി പുരസ്കാര നിറവ്. ഈ വർഷത്തെ സംസ്ഥാന സിനിമാ അവാർഡ് പ്രഖ്യാപനത്തിൽ മണിലാൽ സംവിധാനം ചെയ്ത ‘ഭാരതപുഴ’ എന്ന ചിത്രത്തിൽ സുഗന്ധി എന്ന കഥാപാത്രത്തിനെ മിഴിവുറ്റതാക്കിയതിനാണ് സിജി പ്രദീപ് എന്ന തിരുവനന്തപുരം സ്വദേശിയും മുരിയാടിന്‍റെ മരുമകളുമായ സിജി പ്രദീപിനെ തേടി സ്പെഷൽ ജൂറി പുരസ്കാരം എത്തുന്നത്. ഭർത്താവ് പ്രദീപ് വിദേശ മാധ്യമ പ്രവർത്തകനാണ്.

ഭർതൃ സഹോദരൻ മുരളി നായർ വേൾഡ് (കാൻ)പുരസ്കാരം മലയാളത്തിന് സമ്മാനിച്ചയാളാണ്. 2009 ൽ ഏറനാടൻ പോരാളി എന്ന പേരിൽ ഒരു ചിത്രത്തിൽ അഭിനയിച്ച് തുടങ്ങിയ സിനിമാ ജീവിതം ഇതുവരെ 18 ചിത്രങ്ങൾ വരെ എത്തി നിൽക്കുന്നു.

ഭാരതപുഴ എന്ന ചിത്രത്തിൽ ഒരു സെക്സ് വർക്കറുടെ ജീവിതത്തിനാണ് മിഴിവേകിയത്. ഈ ചിത്രത്തിന്‍റെ വസ്ത്രാലങ്കാരം നിർവ്വഹിച്ചിരിക്കുന്നത് നളിനി ജമീലയാണ്. ഇനി പുറത്തിറങ്ങാനുള്ളതിൽ മിനി ഐ ജി സംവിധാനം ചെയ്ത ഡൈവോഴ്സ്, അഷ്റഫ് ഹംസയുടെ ഭീമന്റെ വഴി, മൂൺ വാക്ക് എന്നിവയാണ്.

മുരിയാട്‌ എന്ന കൊച്ചു ഗ്രാമത്തിലേക്ക് സംസ്ഥാന സിനിമ സ്പെഷൽ ജൂറി അവാർഡ് എത്തിച്ച സിജി പ്രദീപിന് മുരിയാടിന്‍റെ ആദരവ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിയും സി.പി.ഐ.എം മുരിയാട് ലോക്കൽ സെക്രട്ടറി ടി.എം മോഹനനും വെള്ളിലംകുന്ന് ബ്രാഞ്ചിന്‍റെ പൊന്നാട ബ്രാഞ്ച് സെക്രട്ടറി സ പ്രസാദും വീട്ടിലെത്തി നൽകി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top