ഷൺമുഖം കനാൽ നവീകരണം അടിയന്തിരമായി പൂർത്തീകരിക്കുക – സി.പി.ഐ (എം) പൂമംഗലം സമ്മേളന പ്രമേയം

ഇരിങ്ങാലക്കുട : പാർശ്വഭിത്തികൾ ബലപ്പെടുത്തികൊണ്ട് ഷൺമുഖം കനാൽ നവീകരണം അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് സി.പി.ഐ (എം) പൂമംഗലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പടിയൂർ പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അവുണ്ടറചാൽ പാലംപണി ഉടൻ ആരംഭിക്കണമെന്നും കെട്ടു ചിറ സ്ലൂയിസ് കം ബ്രിഡ്ജിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട് , കെ.സി പ്രേമരാജൻ, കെ.കെ സുരേഷ്ബാബു എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

കെ.വി ജിനരാജദാസൻ, കെ.എസ് തമ്പി, വത്സല ബാബു എന്നിവടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സി.വി. ഷിനു സ്വാഗതമാശംസിച്ചു.എ എം ശ്രീകാന്ത് സെക്രട്ടറിയായി 13 അംഗ ലോക്കൽ കമ്മറ്റിയേയും സമ്മേളനം തെരെഞ്ഞെടുത്തു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top